സ്വിറ്റ്‌സർലൻഡിലെ ജോലിക്ക് പകരം സിവിൽ സർവീസ് തിരഞ്ഞെടുത്തു; ഇന്ന് ഐഎഎസ് ഓഫിസര്‍

ambika-raina-who-chose-civil-service
SHARE

എല്ലാ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് യൂണിയൻ പബ്ലിക് സർവീസ് പരീക്ഷ എഴുതുന്നത്. എന്നാല്‍ വിരലിലെണ്ണാവുന്നവർ മാത്രമേ വിജയിക്കാൻ കഴിയൂ. തന്റെ മൂന്നാം ശ്രമത്തിൽ യുപിഎസ്‌സി പരീക്ഷയില്‍ പോരാടി വിജയിച്ചയാളാണ് അംബിക റെയ്‌ന. വിദേശത്ത് നിന്ന് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനങ്ങൾ ലഭിച്ചിട്ടും, അത് സ്വീകരിക്കാതെയാണ് യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ  അംബിക തീരുമാനിച്ചത്. ഒടുവില്‍ 164ാം റാങ്കോടെ 2022ലെ യുപിഎസ്‌സി പരീക്ഷയില്‍ വിജയിച്ചു.

പിതാവ് ആർമിയില്‍ മേജര്‍ ജനറല്‍ ആയിരുന്നതിനാല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം നേടിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ സിഇപിടി സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം പൂർത്തിയാക്കി. സ്വിറ്റ്‌സർലൻഡില്‍ നിന്നും ഉള്‍പ്പടെ നിരവധി ഓഫറുകൾ ഉണ്ടായിരുന്നിട്ടും, അംബിക യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ തീരുമാനിച്ചു.  

മോക്ക് ടെസ്റ്റുകൾ സോൾവ് ചെയ്യുന്നതിലാണ് താൻ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്ന് അംബിക പറയുന്നു. അത് അവളുടെ തയ്യാറെടുപ്പും ആത്മവിശ്വാസവും വർദ്ധിപ്പിച്ചു. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിഹരിക്കാനും സമയം കണ്ടെത്തി. രാജ്യത്തുടനീളമുള്ള ഉദ്യോഗാർത്ഥികൾക്കും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും ഉദാഹരമായി അംബിക റെയ്ന ഇന്ന് നിലകൊള്ളുന്നു.

Ambika Raina Who Chose Civil Service Over Swiss Job

MORE IN SPOTLIGHT
SHOW MORE