ഭര്‍ത്താവിനെ തേടുന്നു , വാർഷിക വരുമാനം ഒരു കോടി വേണം ; യുവതിയു‌ടെ ആവശ്യം

വരന് വേണ്ട യോഗ്യതകൾ നിരത്തിയുള്ള യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങ​ളില്‍ വൈറല്‍.  37 കാരിയായ മുംബൈ സ്വദേശിനിയാണ് ഭര്‍ത്താവിനെ തേടി പോസ്റ്റിട്ടത്. തന്‍റെ കുടുംബത്തിന്‍റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയാണെന്നും പങ്കാളിയ്ക്ക് കുറഞ്ഞത് ഒരു കോടി രൂപ വാർഷിക വരുമാനം ഉണ്ടാകണമെന്നും യുവതി പറയുന്നു. കൂടാതെ കുറഞ്ഞത് ഒരു എംബിബിഎസ് സർജനോ അല്ലെങ്കിൽ സിഎ യോഗ്യതയോ നേടിയിരിക്കണമെന്നും സ്വന്തമായി ഒരു കമ്പനി ഉണ്ടാകണമെന്നുമെല്ലാം പോസ്റ്റിൽ യുവതി ആവശ്യപ്പെടുന്നു. മറാത്തി ഭാഷയിലുള്ള വാട്സ്ആപ്പ് സന്ദേശം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താണ് എക്‌സിൽ പങ്കുവച്ചിരിക്കുന്നത്.  വരുമാനത്തിനും വിദ്യാഭ്യാസ യോഗ്യതകൾക്കും പുറമെ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കാനുള്ള താല്പര്യവും യുവതി പോസ്റ്റിൽ പങ്ക് വയ്ക്കുന്നുണ്ട്.