യുവതിക്ക് എണ്‍പതുകാരനോ‌ട് റീല്‍സിലൂടെ പ്രണയം ; ഒടുവില്‍ വിവാഹം

ഇൻസ്റ്റഗ്രാമിലെ റീല്‍ വീഡിയോ കണ്ട് എണ്‍പതുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച് യുവതി. മഹാരാഷ്ട്ര സ്വദേശിനിയായ ഷീലയും മധ്യപ്രദേശ് സ്വദേശിയായ ബാലുറാമും തമ്മിലുള്ള പ്രണയമാണ് വിവാഹത്തിൽ കലാശിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ തമാശ വീഡിയോകൾ നിർമ്മിച്ച് പ്രശസ്തനായ വ്യക്തിയാണ് ബാലുറാം. ഇരുവരുടെയും പ്രണയ കഥ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.  നാല് മക്കളുടെ പിതാവായ ബാലുറാമിന്‍റെ ഭാര്യ മരിച്ചതോടെ വിഷാദ രോഗത്തിലാകുകയായിരുന്നു. തുടര്‍ന്ന്  വിഷ്ണു ഗുജ്ജാര്‍ എന്നയാളു‌ടെ സഹായത്തോടെ റീലുകള്‍ നിര്‍മിക്കുകയുമായിരുന്നു. ഇവരുടെയും വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൈറലാവുകയും ബാലുറാം ‘ബാലു ബാ’ എന്ന പേരിൽ നാട്ടിൽ അറിയപ്പെടാനും തുടങ്ങി. 

ഇതിനിടെയാണ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ഷീലയെ ബാലാറാം പരിചയപ്പെടുന്നത്. ബാലാറാമിന്റെ വീഡിയോകൾ കണ്ട് ഇഷ്ടപ്പെട്ടാണ് ഷീല ബാലുറാമിന് ആദ്യം സന്ദേശങ്ങൾ അയക്കുന്നത്. എന്നാൽ ആൻഡ്രോയ്ഡ് ഫോണുകൾ കൈകാര്യം ചെയ്യാൻ അറിയാത്ത ബാലുറാം വിഷ്ണുവിനെക്കൊണ്ടാണ് മറുപടികൾ തിരിച്ചയച്ചത്. ബാലുറാമിന്റെ സന്ദേശങ്ങളിൽ ആകൃഷ്ടയായ ഷീല അദ്ദേഹത്തെ പ്രണയിക്കാൻ തുടങ്ങി. തുടർന്ന് ബാലുറാമിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.