‘ഹരിത സേനയുടെ ചേച്ചിമാർ കാണണ്ട’; വൈറലായി ശ്വേതയുടെ ഔട്ട്ഫിറ്റ്

shweta-mohan
SHARE

സമൂഹമാധ്യമങ്ങളില്‍ വൈറലായി ഗായിക ശ്വേത മോഹന്‍റെ പുതിയ ഔട്ട്ഫിറ്റ്. ഒരു സിംപിൾ സ്കെർട്ടും ടോപ്പുമാണ് വേഷം. പക്ഷേ അതില്‍ കൊണ്ടുവന്നിട്ടുള്ള ഡിസൈനിങ് ആണ് ചര്‍ച്ചയാകുന്നത്. 

കറുപ്പ് നിറത്തിലുള്ള സ്കെർട്ടില്‍ നിറയെ വെള്ള സ്വീക്വൻസ് വർക്ക് നൽകിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ബ്രാലെറ്റാണ് പെയർ ചെയ്തത്. ഇതിന് മുകളിലായി ഒരു മഞ്ഞ ട്രാൻസ്പെരന്റ് ഷർട്ടും പെയർ ചെയ്തിട്ടുണ്ട്. വസ്ത്രത്തിൽ ഒരു പല്ലിയുടെ ഡിസൈനും നൽകിയിട്ടുണ്ട്, ഇതാണ് പ്രധാന ആകര്‍ഷണം.

ശ്വേതയുടെ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ രസകരമായ കമന്‍റുകളാണ് വന്നുനിറഞ്ഞത്. നിങ്ങളില്‍ ചിലരുടെ കമന്‍റുകള്‍ വായിക്കാന്‍ നല്ല രസമുണ്ടെന്ന് ശ്വേത തന്നെ കുറിച്ചിട്ടുണ്ട്. ‘മറ്റേ ഹരിത സേനയുടെ ചേച്ചിമാർ കാണണ്ട ഇതും കൂടെ 50 രൂപയും കൊടുക്കേണ്ടി വരും’, ‘100 ഉറുപ്പിയെന്റെ മഴ കോട്ട് ല്ലേ അത്’ എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍.

Singer Shweta Mohan's new outfit goes viral on social media.

MORE IN SPOTLIGHT
SHOW MORE