ആഹാ എന്തൊരു സ്വാദ്..; ചൂടിനെ പ്രതിരോധിക്കാന്‍ ഒറു പാലക്കാടന്‍ ജ്യൂസ്

drink
SHARE

പാലക്കാടന്‍ ചൂടിനെ പ്രതിരോധിക്കാന്‍ കശുമാങ്ങാ നീരിന്‍ ആശ്വാസം. സ്വാഭാവിക രുചിയും ഔഷധ ഗുണങ്ങളും ചേരുമ്പോള്‍ ചൂടിനെ പ്രതിരോധിക്കാനുള്ള നല്ല നാടന്‍ പാനീയമെന്ന് രുചിച്ചറിഞ്ഞവരുടെ പ്രതികരണം. അട്ടപ്പാടി ചുരത്തിനോട് ചേര്‍ന്നാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വില്‍പന കൗണ്ടറുള്ളത്. 

ചൂടാണ്. ചൂടേറുകയാണ്. പാലക്കാടാവുമ്പോള്‍ ചൂടിന്റെ വീര്യം കൂടും. ഈ വീര്യത്തെ അല്‍പം തണുപ്പിക്കാനാണ് ശീതള പാനീയ മരുന്ന്. ദാഹവും ക്ഷീണവും മാറും. അട്ടപ്പാടി ചുരം തുടങ്ങുന്ന സ്ഥലത്താണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള കൗണ്ടര്‍. ചുരം കയറുന്നവര്‍ക്ക് ഉന്മേഷത്തോടെ യാത്ര തുടങ്ങാം. തിരികെയിറങ്ങുന്നവര്‍ക്ക് ക്ഷീണം മാറ്റി നാട് പിടിക്കാം.  മുപ്പത് രൂപയാണ് ഒരു ഗ്ലാസ് ജ്യൂസിന്റെ വില. ലീറ്ററിന് 100 രൂപയും. ഗുണം മനസിലാക്കി വീടുകളിലേക്ക് കുപ്പികളിലും കന്നാസുകളിലും വരെ കൊണ്ടുപോകുന്നവരുണ്ട്.   

കശുവണ്ടിത്തോട്ടത്തിലെ തൊഴിലാളികള്‍ തന്നെയാണ് ജ്യൂസ് നിര്‍മിക്കുന്നതും വില്‍ക്കുന്നതും. കശുമാവുകളില്‍ നിന്നും വീഴുന്ന പഴങ്ങള്‍ രാവിലെ ശേഖരിക്കും. വൃത്തിയായി കഴുകിയശേഷം ജ്യൂസ് തയ്യാറാക്കുന്ന യന്ത്രത്തിലാക്കി നാര് നീക്കം ചെയ്ത് നീര് വേര്‍തിരിക്കും. നീരിലെ കറനീക്കം ചെയ്യുന്നതിനായി ചൗവ്വരി ചേര്‍ത്തശേഷം നന്നായി ഇളക്കും. പിന്നീട് തുണിയില്‍ അരിച്ചെടുത്ത നീര് തണുപ്പിച്ചശേഷം ആവശ്യക്കാര്‍ക്ക് നല്‍കും. ചൂടിനെ മറികടക്കാനുള്ള നല്ല ഔഷധമെന്ന നിലയില്‍ മറ്റിടങ്ങളിലേക്ക് കൂടി വില്‍പനയ്ക്ക് എത്തിക്കുന്നതിനാണ് ശ്രമം. 

Palakkad cashew juice

MORE IN SPOTLIGHT
SHOW MORE