അമ്മ ‘തായ്കൊണ്ടോ’; മകളും പോരാളി; കള്ളന്‍മാരെ ചവിട്ടിക്കൂട്ടി; വൈറല്‍ വിഡിയോ

hyderabad-mother
ചിത്രം; എക്സ്
SHARE

വീട്ടില്‍ക്കയറി വന്ന മോഷ്ടാക്കളെ അടിച്ചോടിച്ച അമ്മയും മകളും സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഹൈദരാബാദിലെ ബെഗംപെറ്റില്‍  വ്യവസായിയുടെ വീട്ടിലാണ് മോഷണത്തിനായി രണ്ടുപേരെത്തിയത്. ആ സമയത്ത് മൂന്ന് സ്ത്രീകള്‍ മാത്രമായിരുന്നു വീട്ടിലെന്ന ഉറപ്പിലാണ് മോഷ്ടാവ് കയ്യില്‍ ആയുധവുമായി വീട്ടിിലെത്തിയത്. വാതില്‍ തുറന്നയുടനെ സത്രീകളെ ഭീഷണിപ്പെടുത്താനാരംഭിച്ച മോഷ്ടാവിന്റെ പിന്നീടുളള ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. വീടിനു പുറത്തേക്ക് അടിച്ചു തെറിപ്പിച്ച മോഷ്ടാവിനെ സുഗമമായി കൈകാര്യം ചെയ്യുന്ന അമ്മയെയും മകളെയുമാണ്  പിന്നെ കണ്ടത്. മോഷ്ടാവിനെ തറയിലേക്ക് തള്ളിവീഴ്ത്തിയതിനു പിന്നാലെ അമ്മയും മകളും ചേര്‍ന്ന് ഇയാളെ പിടിച്ചൊതുക്കി. 

ഹെല്‍മറ്റ് ധരിച്ചെത്തിയ മോഷ്ടാവിന്റെ കയ്യില്‍ നിന്നും ആയുധം പിടിച്ചുവാങ്ങി അമ്മ അമിത അയാളെ ആക്രമിക്കാനും ശ്രമിച്ചു . അമ്മയുടെയും മകളുടെയും പ്രതിരോധത്തില്‍ തളര്‍ന്ന മോഷ്ടാവ് ഗത്യന്തരമില്ലാതെ ഓടിപ്പോകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഒരാള്‍ ഗേറ്റിനു പുറത്തേക്ക് ഓടിപ്പോയതിനു പിന്നാലെ മാസ്ക് ഇട്ട് അകത്തു കടന്ന രണ്ടാമത്തെയാളെയും ഇവര്‍ ഓടിച്ചുവിട്ടു. അപ്പോഴേക്കും പരിസരവാസികളും വീട്ടുകാര്‍ക്കൊപ്പമെത്തി. 

Hyderabad Mother and daughter fight off, chase away armed robbers

MORE IN SPOTLIGHT
SHOW MORE