ഹോളി ആഘോഷം അതിരുവിട്ടു; മെട്രോയില്‍ പെണ്‍കുട്ടികളുടെ ഇന്റിമേറ്റ് രംഗങ്ങള്‍; രോഷം

metro-girls
SHARE

ഓടുന്ന മെട്രോയില്‍വെച്ച് പെണ്‍കുട്ടികളുെട ഹോളി ആഘോഷം അതിരുവിട്ടു. ഇണകളെപ്പോലെ പെരുമാറിയ പെണ്‍കുട്ടികളുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവത്തിനെതിരെ അതിരൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. ഡല്‍ഹി മെട്രോയില്‍വെച്ചാണ് സംഭവം. 

പരമ്പരാഗതമായ രീതിയില്‍ വെളുത്ത വസ്ത്രമാണ് ഇരുവരുടെയും വേഷം. മുഖത്ത് നിറമുള്ള പൊടി തേക്കുന്നതോടൊപ്പം ചേര്‍ന്നിരുന്ന് പരസ്പരം തടവുന്നതും ഇന്റിമേറ്റ് രംഗങ്ങളുമാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഇരുവര്‍ക്കുമെതിരെ ഉയരുന്നത്. മെട്രോയിലും പൊതുഇടങ്ങളിലും ഇത്തരം പ്രവൃത്തി അനുവദിക്കാനാവില്ലെന്നും സോഷ്യല്‍മീഡിയ പറയുന്നു. കൂടാതെ ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്കെതിരെ ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. മെട്രോയില്‍ ഉള്‍പ്പെടെ ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നതിനെതിരെ പ്രത്യേക നിയമം വേണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. 

‘ഈ കാഴ്ച കാണുന്ന സഹയാത്രക്കാരുടെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ, വിഡിയോ കാണുമ്പോള്‍ പോലും ലജ്ജ തോന്നുന്നുവെന്നാണ് വിഡിയോയ്ക്ക് താഴെ ഒരാള്‍ പ്രതികരിക്കുന്നത്. നിയമത്തിന്റെ ആവശ്യമൊന്നുമില്ല, 15 സെക്കന്റിന് ഒരു ലക്ഷം എന്ന രീതിയില്‍ ചാര്‍ജ് ചെയ്താല്‍ മതിയെന്നാണ് ഒരാളുടെ കമന്റ്. 

Holi celebration inside metro station, debate on internet

MORE IN SPOTLIGHT
SHOW MORE