കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? 'ഉണ്ട്'; അത് ഇവര്‍ക്കാണ്

ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ആക്ഷേപങ്ങളുന്നയിച്ച് വിവാദത്തിലായ സത്യഭാമ ഉന്നയിച്ച ആക്ഷേപങ്ങള്‍ മറന്നിട്ടില്ലല്ലോ. അതില്‍ അവര്‍ എടുത്തെടുത്ത് പറഞ്ഞ ഒരു വാചകമുണ്ട്. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തില്‍ ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? ഇതിന് ഒരു ഉത്തരമുണ്ട്. അത് അതേ എന്നാണ്. 

ചില മനുഷ്യര്‍ പറയുന്ന കാര്യങ്ങള്‍ ചില കാര്യങ്ങള്‍ ചിലപ്പോള്‍ അബദ്ധമാവാം, ചിലപ്പോള്‍ അധിക്ഷേപമോ, ആരോപണമോ, കുറ്റപ്പെടുത്തലോ ആവാം. അതിനോട് എങ്ങനെയൊക്കെ പ്രതികരിക്കാം? ഒന്നെങ്കില്‍ അവഗണിക്കാം അല്ലെങ്കില്‍ പ്രതിഷേധിക്കാം. കഴിഞ്ഞോ? ഇത്രയും അല്ല ഓപ്ഷന്‍. അതില്‍ നിന്ന് പഠിക്കാനെന്തെങ്കിലുമുണ്ടെങ്കില്‍ അതുമാവാം. ശ്രീമതി സത്യഭാമ പറഞ്ഞ അധിക്ഷേപങ്ങളില്‍ നിന്ന് അങ്ങനെ പഠിക്കാന്‍ പറ്റിയ  ചിലതുണ്ട്. അതാണ് ലോക സുന്ദരിപട്ടം കിട്ടിയ കറുത്ത കുട്ടികള്‍. അത് ഇവരാണ്.