മനം കവര്‍ന്ന് നിത അംബാനിയു‌ടെ മരതക നെക്​ലേസ്; വില 500 കോടി?

nita-emerald-07
SHARE

അംബാനിക്കുടുംബത്തിലെ കല്യാണം ലോകമെങ്ങും ചര്‍ച്ചയാണ്. ജാംനഗറിലെ പ്രീ വെഡിങ് ആഘോഷങ്ങള്‍ അവസാനിച്ചെങ്കിലും വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ബില്‍ഗേറ്റ്സും സക്കര്‍ബര്‍ഗും, റിഹാനയുമെന്നിങ്ങനെ ലോകം മുഴുവന്‍ ഒഴുകിയെത്തിയ ആഘോഷം  അംബാനിക്കുടുംബത്തിന്‍റെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു. 

ആനന്ദും രാധികയുമായിരുന്നു താരങ്ങളെന്നാലും മനം കവര്‍ന്നത് നിത അംബാനിയാണെന്ന് അതിഥികള്‍ പറയുന്നു.  മനിഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ബെയ്ജ് നിറത്തിലെ കാഞ്ചീപുരം സാരിയില്‍ അതി സുന്ദരിയായാണ് നിത അംബാനിയെത്തിയത്. പക്ഷേ സാരിക്കൊപ്പം അണിഞ്ഞ മരതക നെക്​ലേസാണ് ഏറെ ശ്രദ്ധേയമായത്. 500 കോടി രൂപയോളം വിലമതിക്കുന്നതാണ് നിത അംബാനി അണിഞ്ഞ നെക്​ലേസെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതായത് ഡല്‍ഹി മെട്രയോക്ക് ബജറ്റില്‍ നീക്കി വച്ച തുക!.  ഈ നെക്​ലേസും പിന്നെയാ സാരിയും കയ്യിലെ വളകളും വിറ്റാല്‍ അന്‍റിലെന്ന വീട്ടില്‍ നിന്നും ജാം നഗര്‍ വരെ മെട്രോ പണിയാം എന്നായിരുന്നു സമൂഹമാധ്യമത്തില്‍ ഒരാള്‍ കുറിച്ചത്. 

ജവര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ വാര്‍ഷിക ബജറ്റിനെക്കാള്‍ കൂടുതലാണല്ലോ നെക്​ലേസിന്‍റെ വിലയെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.  ആഡംബരം തുളുമ്പുന്ന നെക്​ലേസിനെ വിമര്‍ശിക്കുന്നവരും കുറവല്ല. എന്നാല്‍, അത് മരതക നെക്​ലേസൊന്നുമല്ല, മെഡിമിക്സ് സോപ്പാണെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. നെക്​ലേസില്‍ പതിച്ചിരിക്കുന്ന മരതകങ്ങളിലൊന്ന് കിട്ടിയാല്‍ മതി ജീവിതം പച്ചപിടിക്കുമെന്ന് കമന്‍റ് ചെയ്തിരിക്കുന്നവരും കുറവല്ല. 

Nita Ambani's emerald necklace costs 500 cr? reports

MORE IN SPOTLIGHT
SHOW MORE