'ആദ്യം ലൂർദിന് മുന്നിൽ മുട്ടിപ്പായി പാപം ഏറ്റുപറയണം'; വിമർശിച്ച് അനിൽ അക്കര

ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിമർശിച്ച്  അനിൽ അക്കര. സുരേഷ് ഗോപി നടത്തേണ്ടത് റോഡ് ഷോ അല്ല. തൃശൂരെത്തിയാൽ ട്രെയിനിറങ്ങി മുട്ടിലിഴഞ്ഞ് ലൂർദിന് മുന്നിൽ മുട്ടിപ്പായി പാപം ഏറ്റുപറയുകയാണ് ആദ്യംചെയ്യേണ്ടത്. കാരണം അത്ര വലിയ തട്ടിപ്പാണ് ചെയ്തിട്ടുള്ളതെന്നും അനിൽ അക്കര ഫെയ്സ്ബുക്കിൽ കുറിച്ചു.സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യം ഉയ‍ർന്നിരുന്നു. അതേ സമയം ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. അത് ഉരച്ചു നോക്കാന്‍ വരേണ്ടെന്നും തങ്കമെന്ന് പ്രചരിപ്പിക്കുകയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. നേര്‍ച്ച പരസ്യമാക്കേണ്ട ഗതികേടില്‍ സങ്കടമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.