ചേര്‍ത്ത് പിടിക്കാം, കരുതലോടെ; ഇന്ന് ലോക കാന്‍സര്‍ ദിനം

അര്‍ബുദമെന്ന ആശങ്കയ്ക്ക് മേല്‍ പ്രത്യാശയുടെ കിരണം തെളിച്ച് ഇന്ന് ലോക കാന്‍സര്‍ ദിനം. അര്‍ബുദ പരിചരണത്തിലെ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ 'ക്ളോസ് ദ കെയര്‍ ഗ്യാപ് 'എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.

അര്‍ബുദത്തെ  നേരിടാനും പ്രതിരോധിക്കാനും മരുന്നിന്റെ ശക്തിയേക്കാളും ഡോക്ടറുടെ വൈദഗ്ധ്യത്തേക്കാളും ആവശ്യം സമൂഹത്തിന്റെ കരുതലും കൈത്താങ്ങുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ദിനം.  കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി 'ക്ളോസ് ദ കെയര്‍ ഗ്യാപ്' എന്നതാണ് കാന്‍സര്‍ ദിന സന്ദേശം. വിടവ് നികത്തി കാന്‍സര്‍ ചികില്‍സയില്‍ എല്ലാവര്‍ക്കും തുല്യമായ അവകാശം എന്നാണ്  അര്‍ഥമാക്കുന്നത്. 

കേരളത്തില്‍ ഒരുവര്‍ഷം അറുപത്തയ്യായിരത്തിലേറെ പുതിയ അര്‍ബുദ രോഗികളുണ്ടാകുന്നുണ്ടെന്നാണ് പഠനം. അതിന്റെ നാലിരട്ടിവരെ ആകെ രോഗികളുമുണ്ടെന്നാണ് കണക്കുകള്‍. ജീവിതശൈലിയിലെ മാററങ്ങളും  അമിതവണ്ണവും വ്യായാമില്ലായ്മയുമെല്ലാം അര്‍ബുദനിരക്ക് ഉയര്‍ത്തുന്നു. ഒറ്റയ്ക്കും കൂട്ടായുമുള്ള പരിശ്രമങ്ങളിലൂടെ  അര്‍ബുദരോഗത്തിനെതിരായ യുദ്ധത്തില്‍ നമുക്കും അണി ചേരാം. ഏറ്റു ചൊല്ലാം ഐ കാന്‍ വി കാന്‍ കേരള കാന്‍.

world cancer day 2024