മെട്രോയിലും ഗ്രാഫിറ്റി വിരിഞ്ഞു; ചിത്രമൊരുക്കി ജര്‍മന്‍ കലാകാരന്‍

കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചിത്രമൊരുക്കി ജര്‍മന്‍ കലാകാരന്‍ പീറ്റർ ക്ലാർ. കൊച്ചി ഡിസൈന്‍ വീക്കിന്‍റെ കളര്‍ കൊച്ചി ക്യാംപെയിനിന്‍റെ ഭാഗമായിട്ടാണ് ചിത്രമൊരുക്കിയത്. ലോകസഞ്ചാരത്തിന്‍റെ ഭാഗമായി കൊച്ചിയിലെത്തിയ പീറ്റര്‍ ആറ് ദിവസംകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. 

കൊച്ചി മെട്രോയുടെ അടയാളമായ നിറകൂട്ടുകള്‍ ചേര്‍ത്താണ് പീറ്റര്‍ ഗ്രാഫിറ്റി ഒരുക്കിയത്. കൊച്ചി മെട്രോയുടെ ട്രെയിൻ ഒരറ്റത്ത്, അതിനൊപ്പം പീറ്റർ അംഗമായ ഡിസൈൻ കളക്ടീവിന്‍റെ ചിഹ്നവും. ജോസ് ജംക്ഷനിലെ ഓപ്പൺ എയർ തിയേറ്ററിന്‍റെ ചുവരിലാണ് ചിത്രം. ലോകമെമ്പാടും സഞ്ചരിച്ച് ഗ്രാഫിറ്റി ഒരുക്കുന്ന ജർമൻ സ്വദേശി പീറ്റർ ക്ലാർ തന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്. ജർമനിയിൽ നിന്നും മുംബൈയിൽ നിന്നും കൊണ്ടുവന്ന ചായങ്ങളാണ് ഗ്രാഫിറ്റിക്കായി ഉപയോഗിച്ചത്. കൊച്ചി മെട്രോ ഏറെ ഇഷ്ടപ്പെട്ടുവെന്ന് പീറ്റര്‍, പോകും മുന്‍പ് വാട്ടര്‍മെട്രോയിലും ഗ്രാഫിറ്റി ‌

ജർമനിയിൽ കിച്ചൻ മാനേജർ ആയി ജോലി ചെയ്യുന്ന പീറ്റർ അവിടെ ശീതകാലമാകുമ്പോഴാണ് തന്‍റെ കലയുടെ പ്രചരണാർത്ഥം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത്. ഇവിടെ നിന്ന് നേപ്പാളിലേക്കാണ് പീറ്ററിന്‍റെ യാത്ര. 

German artist Peter Klar painted graffiti in Kochi Metro.