‘ജിമിക്കിയോട് ശത്രുതയില്ല, ആളെ കയ്യിലെടുക്കാന്‍ പറഞ്ഞതാ’; പ്രണയവും വിവാഹവും സിനിമയും പറഞ്ഞ് ചിന്ത

2017ല്‍ വൈറലായ ഒരു പ്രസംഗമുണ്ട്. അന്ന് ഹിറ്റായിക്കൊണ്ടിരുന്ന ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’എന്നു തുടങ്ങുന്ന പാട്ടിനെ കീറിമുറിച്ച് ചിന്ത നടത്തിയൊരു പ്രസംഗം. സോഷ്യല്‍മീഡിയ പിന്നെ കീറിമുറിച്ചത് ആ പ്രസംഗത്തെയും ചിന്തയേയുമായിരുന്നു. എങ്കിലും ആ പ്രസംഗത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മനോഹരമായ ഒരു ചിരിയോടെയാണ് ചിന്ത മറുപടി നല്‍കുന്നത്. മനോരമന്യൂസുമായി കലോത്സവ ഓര്‍മകള്‍ പങ്കിടുന്നതിനിടെയാണ് ജിമിക്കികമ്മല്‍ കൂടി കടന്നുവന്നത്. 

ജിമിക്കി കമ്മലിനോട് തനിയ്ക്ക് യാതൊരു ശത്രുതയുമില്ലെന്ന് വളരെ സരസമായി ചിരിയോടെ ചിന്ത പറയുന്നു. അന്ന് മാറുന്ന യുവത്വത്തെക്കുറിച്ച് ഓര്‍ത്തഡോക്സ് സഭയുടെ യുവജന സമ്മേളനത്തില്‍ ചെന്നപ്പോള്‍ കിട്ടിയ വിഷയമാണ് അത്. മാറുന്ന സിനിമയെക്കുറിച്ചും സിനിമാഗാനങ്ങളിലെ മാറ്റത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയായിരുന്നു, ആ സദസ് ആ പ്രസംഗം നന്നായി ആസ്വദിച്ചു. അന്നു താന്‍ പറഞ്ഞത് ഈ മാറ്റം ചര്‍ച്ച ചെയ്യണമെന്നാണ് പക്ഷേ ഇത്രേം ചര്‍ച്ച ചെയ്യുമെന്നു സത്യത്തില്‍ വിചാരിച്ചില്ലെന്നും ചിന്ത പറയുന്നു. 

തന്റെ കലോത്സവ ഓര്‍മകളും ചിന്ത മനോരമന്യൂസുമായി പങ്കിട്ടു. പ്രസംഗവേദികളിലെ സാന്നിധ്യമായിരുന്നു ചിന്ത. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സിനിമാ മോഹത്തെക്കുറിച്ചുമെല്ലാം ചിന്ത സംസാരിച്ചു. തന്റെ എല്ലാ യാത്രകളിലും അമ്മയാണ് കൂട്ടെന്നും അമ്മയെ തനിച്ചാക്കുന്നത് ടെന്‍ഷനാണെന്നും ചിന്ത വ്യക്തമാക്കുന്നു.  വിഡിയോ

Chintha Jerome speaks about jimikki kammal controversy, love,marriage and cinema