ഇനിയില്ല ബോബി 'അപ്പൂപ്പന്‍'; ലോകത്തിലെ ഏറ്റവും പ്രായം ചെന്ന നായ വിടവാങ്ങി

ചിത്രം: guinnessworld records

പ്രായംകൊണ്ട് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ച നായ ബോബി വിടവാങ്ങി. പോര്‍ച്ചുഗീസ് ഷീപ് ഡോഗായിരുന്ന ബോബിക്ക് 31 വയസും 165 ദിവസവുമായിരുന്നു മരിക്കുമ്പോള്‍ പ്രായം. 12 മുതല്‍ 14 വര്‍ഷം വരെയാണ് സാധാരണ ഇത്തരം നായകളുടെ ആയുസ്. ലോകത്തിലെ പ്രായമേറിയ നായയെന്ന ഗിന്നസ് റെക്കോര്‍ഡ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോബി നേടിയത്.  ഓസ്ട്രേലിയയില്‍ നിന്നുള്ള ബ്ലൂയിയുടെ പേരിലായിരുന്നു മുന്‍പ് ഈ റെക്കോര്‍ഡ്. ബ്ലൂയി 29 വര്‍ഷവും അഞ്ച് മാസവുമാണ് ജീവിച്ചിരുന്നത്. 

ബോബി ഇത്രയും കാലം ജീവിച്ചത് അസാധാരണ സംഭവമാണെന്നാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ എറിക് ഒസ്താള്‍ഡ് പറയുന്നത്.  ആയുര്‍ദൈര്‍ഘ്യം ഇരട്ടിയോളമായതിന്‍റെ പിന്നില്‍ നിരവധി ഘടകങ്ങളുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.  ഗ്രാമത്തിലെ സുഖകരമായ കാലാവസ്ഥയും കുടുംബത്തില്‍ നിന്ന് ലഭിച്ച സ്നേഹപരിചരണങ്ങളും ഭക്ഷണവുമെല്ലാമാകാം ബോബിയെ ദീര്‍ഘകാലം ജീവിപ്പിച്ചതെന്നും ഗവേഷകര്‍ പറയുന്നു. 

Bobi, the world's oldest dog dies at 31

വാര്‍ത്തകളുംവിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.