'വ്യത്യസ്തരായ മാലാഖ'മാര്‍ക്കായി മലമ്പുഴയില്‍ സ്നേഹോദ്യാനം; തുറന്ന് നല്‍കി മന്ത്രി

പാലക്കാട് മലമ്പുഴ ഉദ്യാനത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി 'ബോചെ ലവ്‌ഡെയ്ല്‍ പാര്‍ക്ക്' തുറന്നു. കേരള സര്‍ക്കാര്‍ ബോചെയുമായി സഹകരിച്ചാണ് 'ബോചെ പാര്‍ക്ക് ഫോര്‍ ഏബിള്‍ഡ് എയ്ഞ്ചല്‍സ്' നിര്‍മിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാറിന്റെ ഭിന്നശേഷി സൗഹൃദ പദ്ധതിയുടെ ഭാഗമായി കേരള ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത പാര്‍ക്കാണ് ബോചെ നിര്‍മ്മിച്ചു നല്‍കിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് പാര്‍ക്ക്. ഇനിമുതല്‍ ഭിന്നശേഷി കുട്ടികളെ ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്ന് വിളിക്കില്ലെന്നും ഏബിള്‍ഡ് ഏയ്‌ഞ്ചെല്‍സ് എന്നാണ് വിളിക്കേണ്ടതെന്നും ചടങ്ങില്‍ ബോചെ അഭിപ്രായപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

BoChe love dale park for differently abled children in Palakkad