‘തൊപ്പി’യെ പൊക്കിയത് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച്; എല്ലാം ‘ലൈവ്’

വിവാദ യുട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി. അര്‍ധരാത്രി രണ്ടുമണിയോടെയാണ് പൊലീസ് കൊച്ചിയില്‍ യുവാവ് താമസിക്കുന്ന ഇടത്തെത്തിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും വാതില്‍ തുറക്കാന്‍ നിഹാദ് തയ്യാറായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാതിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാള്‍ സമൂഹമാധ്യമങ്ങളിൽ തത്സമയം പങ്കുവയ്ക്കുന്നുമുണ്ടായിരുന്നു. 

മലപ്പുറം വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിനാണ് മുഹമ്മദ് നിഹാദിനെതിരെ പൊലീസ് കേസെടുത്തത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. അതേസമയം സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും യുവാവ് ലൈവില്‍ ആരോപിക്കുന്നുണ്ട്.

Muhamamd Nihad aka 'Thoppi' shares live video while police took him custody