അങ്കണവാടിയില്‍ മോഷണം; ഈ കള്ളന് വേണ്ടത് മുട്ട, പഴം, കടല, ശര്‍ക്കര

plant-thief
SHARE

രാജാക്കാട് ജോസ്ഗിരിയിലെ അങ്കണവാടിയിൽ മോഷണം തുടര്‍ച്ചായായി മോഷണം നടക്കുന്നതായി പരാതി. മൂന്ന് തവണ കളവ് നടന്നതായി അധികൃതര്‍ കണ്ടെത്തി. പണമോ വിലപിടിപ്പുള്ള ഒന്നും തന്നെ കള്ളന് വേണ്ട എന്നുള്ളതാണ് കൗതുകം. മോഷണം പോയ സാധനങ്ങളുടെ ലിസ്റ്റ് എപ്പോഴും ഒന്ന് തന്നെ. 17 മുട്ട, ഒന്നര കിലോഗ്രാം കടല, ഒരു കിലോ ശർക്കര, 2 പടല പഴം എന്നിവ. ഈ മാസം മൂന്നിനായിരുന്നു ആദ്യ ‘കവർച്ച.’ പിന്നീട് 6നും 13നും മോഷണം ആവർത്തിച്ചു.

 ആദ്യത്തെ തവണ വാതിലിന്റെ താഴ് തകർത്താണു കള്ളൻ അകത്തു കയറിയത്. പിന്നീടു പുതിയ താഴ് ഉപയോഗിച്ചു പൂട്ടിയെങ്കിലും അടുത്ത തവണ അതും തകർത്തു. 13ന് അടുത്ത താഴും തകർത്തു.

ഓരോ തവണയും രാജാക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കള്ളനെ പിടികൂടാനായി സമീപത്തെ കെട്ടിടത്തിൽ 2 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. എന്നിട്ടും കള്ളനെ കുടുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 20നു രാത്രി ഇവിടെയെത്തിയ കള്ളൻ ക്യാമറക്കണ്ണിനു പിടികൊടുക്കാതെ പിന്നിലൂടെയെത്തി ക്യാമറകൾ നശിപ്പിച്ചു. കെട്ടിടത്തിന്റെ വാതിലും തകർത്തു. 

ഇനിയും മോഷണം ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്ന നീരിക്ഷണത്തിലാണ് അങ്കണവാടി അധികൃതരും പൊലീസും.

MORE IN SPOTLIGHT
SHOW MORE