
അങ്ങനെയിരിക്കെ 'ചുവപ്പന്‍' ഗ്രഹമായ വ്യാഴം ഇങ്ങനെ നിറം മാറുന്നതെന്താണ്? ശാസ്ത്രലോകം ഏറെക്കാലമായി തിരഞ്ഞ ചോദ്യത്തിന് ലീഡ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഒടുവില്‍ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ കാന്തികമണ്ഡലത്തിലുണ്ടാകുന്ന മാറ്റമാണ് ഈ നിറംമാറ്റത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഭൂമധ്യരേഖയുടെ അക്ഷാംശത്തില്‍ ഓരോ വരകളിലായി വ്യത്യസ്ത നിറങ്ങള്‍ കണ്ടിരുന്നു. വ്യാഴത്തിലെ അന്തരീക്ഷത്തിലെ മാറ്റമാണ് ഈ നിറം മാറ്റത്തിനും പിന്നില്‍ എന്നാണ് ശാസ്ത്രലോകം വിലയിരുത്തിയിരുന്നത്. നാസയുടെ ജൂണോ സ്പെയ്സ്ക്രാഫ്റ്റിന്റെ നിരീക്ഷണങ്ങളില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ട് ആണ് 'നേച്ചര്‍ ആസ്ട്രോണമി' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യാഴത്തിന്റെ കാന്തിക മണ്ഡലത്തില്‍ പിറവിയെടുക്കുന്ന കാറ്റുകളാണ് ഈ നിറം മാറ്റത്തിന് പിന്നിലെന്ന് ലീഡ്സ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറയുന്നു.