
മദ്യപിച്ച് ബോധമില്ലാതായതോടെ സ്വന്തം വിവാഹ ദിവസവും മറന്ന് വരന്‍. ബിഹാറിലെ സുല്‍ത്താന്‍ഗഞ്ച് ഗ്രാമത്തിലാണ് വരന്‍ സ്വന്തം വിവാഹത്തിനെത്താന്‍ മറന്നു പോയ സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
വധുവും ബന്ധുക്കളും വിവാഹ വേദിയില്‍ എത്തി കാത്തിരുന്നിട്ടും വരന്‍ എത്തിയില്ല. ചൊവ്വാഴ്ച ബോധം വീണതോടെ വധുവിന്റെ വീട്ടിലേക്ക് വരന്‍ എത്തി. എന്നാല്‍ ഇയാളെ ഇനി വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന് വധു വ്യക്തമാക്കി.
തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവന്‍ അല്ലാത്തൊരാള്‍ക്കൊപ്പം ജീവിത കാലം മുഴുവന്‍ തയ്യാറല്ലെന്ന് അറിയിച്ചാണ് യുവതി വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവായ തുക വരന്‍ നല്‍കണം എന്നാവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെ വിവാഹ വേദിയില്‍ വെച്ച് വധുവിന്റെ ബന്ധുക്കള്‍ തടഞ്ഞുവെച്ചിരുന്നു. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
Drunken man forgets his own wedding