'ആരും പറഞ്ഞില്ല, ഈ സൂപ്പർ സീനിയറെ കുറിച്ച്!' ചിത്രം പങ്കുവച്ച് സഞ്ജു

സോഷ്യൽ മീഡിയിൽ കൗതുകമായി സഞ്ജു സാംസണിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. 'അറിഞ്ഞില്ല ആരും പറഞ്ഞില്ല, നമ്മുടെ സൂപ്പർ സീനിയര്‍' എന്ന് കുറിച്ചുകൊണ്ട് നടൻ ബിജുമേനോന്റെ അപൂർവ്വ ചിത്രമാണ് സഞ്‍ജു സാംസണ്‍ പങ്കുവച്ചത്. തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഐഡന്റിറ്റി കാർഡിന്റേതാണ് ഫോട്ടോ. രജിസ്റ്റേഡ് ക്രിക്കറ്റ് പ്ലെയർ എന്ന ടാഗിൽ യുവായ ബിജു മേനോന്റെ ചിത്രമാണിത്. നമ്മുടെ സൂപ്പര്‍ സീനിയർ എന്നെഴുതി ബിജു മേനോനെയും സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. 

Sanju Samson shares Biju Menon's rare photo, when he was a cricketer