വാഹന പരിശോധനയ്ക്കിടെ 'പണി'കൊടുത്ത് എസ്ഐ; 'പട'മാക്കി യുവാവ്; വൈറല്‍

idukki-upputhara-young-painter-madhu-mohan-story.jpg.image.845.440
SHARE

വാഹന പരിശോധനയ്ക്കായി ബൈക്കിനു കൈ കാണിച്ചതാണ് കാഞ്ഞാര്‍ എസ്ഐ. ബൈക്ക് ഓടിക്കുന്നയാള്‍ ചിത്രകാരനാണ് എന്ന് അറിഞ്ഞതോടെ എസ്ഐക്ക് ഒരാഗ്രഹം, പടം വരച്ച് നൽകുമോ? ഒട്ടും വൈകിയില്ല മിനിറ്റുകൾകൊണ്ട് എസ്ഐ ജിബിന്‍ തോമസിനെ പടമാക്കി ഉപ്പുതറ സ്വദേശി മധുമോഹന്‍. എസ്.ഐയെ മധു വരയ്ക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലായിക്കഴിഞ്ഞു. ‌ഡാൻസറും ചിത്രകാരനുമായ മധു വിവാഹ വേദികളിൽ വധൂവരൻമാരുടെ ചിത്രം തത്സമയം വരയ്ക്കുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

ശനിയാഴ്ച പെരുമ്പാവൂരിലെ വിവാഹ ചടങ്ങിൽ പരിപാടി അവതരിപ്പിച്ചശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ കാഞ്ഞാറിൽ വച്ചാണ് എസ്ഐ വാഹന പരിശോധനയ്ക്കായി ബൈക്കിനു കൈ കാണിച്ചത്. എസ്ഐയുടെ ചിത്രം മധു വരയ്ക്കുന്നതിന്റെ വിഡിയോ മധുവിന്റെ സുഹൃത്താണ് പകർത്തിയത്. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഞായറാഴ്ച വൈകിട്ടാണ് വിഡിയോ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ‍് ചെയ്തത്. ഞായറാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്ത റീൽസ് മൂന്നു ദിവസം കൊണ്ട് 6 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

MORE IN SPOTLIGHT
SHOW MORE