‘ഗാനമേളയിലെ ഭീഷണി സംഘാടകരുടെ വീഴ്ച്ച, മതവും രാഷ്ട്രീയവുമായി കലർത്തേണ്ട’

sasajilawb
SHARE

കോട്ടയം ഈരാട്ടുപേട്ടയിൽ ഗാനമേളക്കിടെയുണ്ടായ ഭീഷണി സംഘാടകരുടെ വീഴ്ച്ചയാണെന്ന് ഗായിക സജില മനോരമ ന്യൂസിനോട്. അടുത്തതായി  മാപ്പിള പാട്ട് പാടിയില്ലെങ്കിൽ അടിക്കുമെന്ന് സദസിന്റെ മുന്നിൽ നിന്നാണ് ഭീഷണി വന്നത്. സംഘാടകരിൽ ഒരാളാണ് അതു പറഞ്ഞതെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. 

വേദിയിലേക്ക് കയറി വന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി. എച്ച് . അൻസാരി തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല.മതവും  രാഷ്ട്രീയവുമായി ആ സംഭവത്തെ കൂട്ടി കെട്ടരുതെന്നും സജില മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE