ശനിയും ശുക്രനും ഇന്ന് നേര്‍ക്കുനേർ

New Project (2)
SHARE

സൗരയൂഥത്തിലെ  രണ്ട് പ്രധാന  ഗ്രഹങ്ങളായ ശനിയും ശുക്രനും ഒരുമിച്ച് ആകാശത്ത് പ്രത്യക്ഷപ്പെടുന്ന അത്ഭുത പ്രതിഭാസം. ജനുവരി 22 ഞായറാഴ്‌ച വൈകുന്നേരം, ശനിയും ശുക്രനും അടുത്ത് വരാൻ പോകുകയാണ്. ഈ രണ്ട് ഗ്രഹങ്ങളും 13 കോടിയിലധികം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതുകൊണ്ട് കൂട്ടിയിടിക്കാനുള്ള സാധ്യതയില്ല. അവയുടെ ഭ്രമണപഥങ്ങൾ ഭൂമിയിൽ നിന്ന് വളരെ അടുത്ത് ദൃശ്യമാകുന്ന തരത്തിലാണ് ഇന്നുണ്ടാവുക എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇങ്ങനെ ശനിയും ശുക്രനും പരസ്‌പരം വളരെ അടുത്ത് വരുന്നതിനെ 'സംയോജനം'  അല്ലെങ്കിൽ ആപ്പ്ൾസ് എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. സൂര്യനിൽ നിന്നുള്ള രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ, അതേസമയം ശനിയാവട്ടെ ഗാലക്‌സിയിലെ  ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവും. ഈ ഗ്രഹങ്ങൾ ഒരുമിച്ച് വരുന്ന  പ്രതിഭാസം വീട്ടിലിരുന്ന് കൊണ്ട് കാണാൻ സാധിക്കും.

വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ഈ അപൂര്‍വ്വ സംയോജനം തത്സമയ സംപ്രേഷണം നടത്തുന്നുണ്ട്. തത്സമയ സംപ്രേഷണം ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിച്ചു. സംപ്രേഷണം വഴി ഇരു ഗ്രഹങ്ങളും അടുത്തെത്തുന്നത് കാണാം. വെർച്വൽ ടെലിസ്കോപ്പ് പ്രോജക്റ്റിന്റെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും സംപ്രേഷണം ലഭ്യമാവും. 

ശുക്രന്റെയും ശനിയുടെയും സംയോജനം ഞായറാഴ്ച (ജനുവരി 22) ഉച്ചയ്ക്ക് 2:36 ന് നടക്കും. In-the-Sky.org പറയുന്നത് പ്രകാരം, ന്യൂ ഡൽഹിയിൽ നിന്ന് ഈ രണ്ട് ഗ്രഹങ്ങളെയും തെക്കുപടിഞ്ഞാറൻ ചക്രവാളത്തിന് 16 ഡിഗ്രി മുകളിലായി ഇന്ത്യൻ സമയം ഏകദേശം വൈകീട്ട് 6:07 (IST) വരെ കാണാൻ കഴിയും. അവ പിന്നീട് ചക്രവാളത്തിലേക്ക് മായും. സൂര്യൻ അസ്‌തമിച്ച് ശേഷം 1 മണിക്കൂർ 39 മിനിറ്റ് കഴിഞ്ഞ് 7:30ന് ഇവ ചുരുങ്ങും. 

ശനിയെയും ശുക്രനെയും രാത്രിയിൽ തുറന്ന കണ്ണുകളോടെ കാണാൻ കഴിയുമെങ്കിലും, രണ്ടിന്റെയും തെളിച്ചത്തിൽ വളരെയധികം വ്യത്യാസമുണ്ട്. സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ള ഗ്രഹമാണ് ശുക്രൻ. അതിനാൽ തന്നെ ഈ കൂടിച്ചേരൽ സമയത്ത്, ശുക്രൻ ശനിയെക്കാൾ കൂടുതൽ തിളക്കത്തോടെ കാണപ്പെടും. ശുക്രൻ ശനിയെക്കാൾ 100 മടങ്ങ് തെളിച്ചതോടെ ആയിരിക്കും ദൃശ്യമാവുക. ഈ സംയോജന സമയത്ത് രണ്ട് ഗ്രഹങ്ങളും വളരെ അടുത്തായിരിക്കും, ആകാശ നിരീക്ഷകർക്ക് ബൈനോക്കുലറിൻറെയോ ഉപകരണങ്ങളുടെയോ സഹായം  ഇല്ലാതെ തന്നെ എളുപ്പത്തിൽ ഈ കാഴ്‌ച കാണാൻ കഴിയും. 

ശനിയെ കാണുന്നത് അത്ര എളുപ്പല്ല എന്നാണ് ലഭിച്ചിരിക്കുന്ന സൂചന. കാലാവസ്ഥ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും അനുകൂലമാകുമ്പോൾ മാത്രമേ ഈ കാഴ്‌ച വ്യക്തമായി കാണാൻ കഴിയൂ. ശനിയാഴ്‌ച ജനുവരി മാസത്തിലെ അമാവാസിയായിരുന്നു, അതിന്റെ അടുത്ത ദിവസമായ ഇന്ന് ചന്ദ്രന്റെ തെളിച്ചം 2 ശതമാനം മാത്രമാണ്. ഇതും പ്രതികൂല ഘടകമായേക്കും എന്നാണ് ശാസ്ത്രഞ്ജരുടെ വിലയിരുത്തൽ.

Conjunction of Venus and Saturn On Sunday

MORE IN SPOTLIGHT
SHOW MORE