​ഗുജറാത്തിലെ കൂറ്റൻ വിജയം, മോദിയുടെ സ്വർണപ്രതിമ നിർമിച്ച് ജ്വല്ലറി

modi-gol-statue
SHARE

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ‌ബിജെപിയുടെ ഉജ്വല വി‍ജയത്തിന് പിന്നിലെ പ്രധാന ഘടകം മോദി പ്രഭാവമായിരുന്നെന്നാണ് വിലയിരുത്തൽ. 2017 ലെ തിരഞ്ഞെടുപ്പിൽ 115 സീറ്റുണ്ടായിരുന്ന പാർട്ടിയെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റിന്റെ വിജയത്തിലെത്തിച്ചത് മോദിയാണെന്നാണ് ബിജെപിയും സമ്മതിക്കുന്നത്. 

​ഗുജറാത്തിലെ ബിജെപിയുടെ വലിയ വിജയത്തിന് പിന്നാലെ മോദിക്ക് പ്രതിമ ഒരുക്കുകയാണ് സൂറത്തിലെ ഒരു ജ്വല്ലറി ഉടമ. വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 156 ഗ്രാം (19.5 പവൻ) തൂക്കം വരുന്ന സ്വർണപ്രതിമയാണ് സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറി നിർമിച്ചിരിക്കുന്നത്. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമ ഇവർ നിർമിച്ചത്.

കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 182 സീറ്റിൽ 156 സീറ്റ് നേടിയാണ് ബിജെപി വിജയിച്ചത്. 20 പേർ 3 മാസം പണിയെടുത്താണ് പ്രതിമ പൂർത്തിയാക്കിയതെന്നു ജ്വല്ലറി ഉടമയായ രാജസ്ഥാൻ സ്വദേശി ബസന്ത് ബോറ പറഞ്ഞു. മുൻപ് യുഎസിലെ സ്വാതന്ത്ര്യപ്രതിമയുടെ മാതൃകയും ഇദ്ദേഹം സ്വർണത്തിൽ നിർമിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE