തെരുവിൽ മകനായി അമ്മയുടെ പിറന്നാൾ മധുരം; നൻമകൾ നേർന്ന് സമ്മാനങ്ങൾ; ഹൃദ്യം

തെരുവില്‍ മകന്റെ പിറന്നാള്‍ ആഘോഷിച്ച അമ്മയ്ക്കും മക്കള്‍ക്കും ആശംസകളും സമ്മാനങ്ങളുമായി ഒട്ടേറെപ്പേര്‍. കോഴിക്കോട്  പാളയം ബസ് സ്റ്റാന്‍ഡില്‍ കഴിയുന്ന മീനാക്ഷിയാണ് മൂന്നു വയസുകാരന്റ പിറന്നാളിന് വഴിയാത്രക്കാര്‍ക്കെല്ലാം മിഠായി നല്‍കിയത്. മനോരമന്യൂസിലൂടെയാണ് പിറന്നാള്‍ ആഘോഷം എല്ലാവരും അറിഞ്ഞത്.