ഏഴുമണിക്കൂർ മുൻപ് മലയാളി പ്രവചിച്ചു; ഗോളെണ്ണം അടക്കം കൃത്യം; ‘പ്രവചന സിംഹമേ..’

messi-mallu
SHARE

‘ഈ വേൾഡ് കപ്പിലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും.. Mark my words... സൗദി അറേബ്യ VS അർജന്റീന, My prediction 2 - 1.. സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും..’ ഏഴുമണിക്കൂർ മുൻപ് ഒരു മലയാളി നടത്തിയ പ്രവചനം. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്ത പ്രവചനമാണിത്. അപ്പോൾ താഴെ പരിഹസിച്ചവർ ഇപ്പോൾ ഒരു ചോദ്യമാണ് ചോദിക്കുന്നത്. ‘ജ്യോൽസ്യൻ ആണോ?’.

ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിന് പൂർണത നൽകാൻ ഒരു കിരീടം എന്ന ലക്ഷ്യവുമായെത്തിയ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിൽ. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. തുടർന്നങ്ങോട്ട് അർജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചും സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE