അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം വീണ്ടും വേദിയിലെത്തി

thrithaladrama-2
SHARE

വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം വീണ്ടും വേദിയിലെത്തി. സ്ത്രീവിമോചന സന്ദേശമുയര്‍ത്തി മാതൃക തീര്‍ത്ത നാടകം വട്ടംകുളം അമ്പിളി കലാസമിതിയാണ് അവതരിപ്പിച്ചത്. പാലക്കാട് കുമരനല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ജി കാപ്പായിരുന്നു സംഘാടകര്‍. 

ഒരു നൂറ്റാണ്ടു മുമ്പ് കേരളീയ സമൂഹത്തെ പിടിച്ചു കുലുക്കിയ ചരിത്ര നാടകം വർത്തമാനകാല സാമൂഹിക യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ വീണ്ടും പ്രസക്തമാവുകയാണ്. അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച വി.ടിയുടെ മൂല്യവത്തായ കലോപപഹാരം. നാടകാവതരണം സദസ്സിന് ആവേശവും പുതിയ അരങ്ങനുഭവവുമായി. 

രണ്ട് മണിക്കൂർ നീണ്ട നാടകത്തിൽ മാധവനെന്ന നായക കഥാപാത്രമായി അഭിഷേക് ആറങ്ങോട്ടുകരയും, തേദിയെന്ന നായിക

കഥാപാത്രമായി ദീപ്നയും അരങ്ങിലെത്തി. ഇരുപത്തി ഒന്ന് കഥാപാത്രങ്ങള്‍ അണിനിരന്ന നാടകത്തിന്റെ പുനരാവിഷ്കാരവും സംവിധാനവും നിർവഹിച്ചത് സി.എം നാരായണൻ ആറങ്ങോട്ടുകരയാണ്.

MORE IN SPOTLIGHT
SHOW MORE