ഹെഡ്ഫോൺ ഉപയോഗം: 100കോടി ആളുകൾക്ക് കേൾവി നഷ്ടപ്പെടാൻ സാധ്യതയെന്ന് പഠനം: ജാഗ്രത!

headphone
SHARE

പാട്ടുകേൾക്കാനും സംസാരിക്കാനുമൊക്കെ ഹെഡ്ഫോണുകൾ ഉപയോഗിക്കാൻ ഇഷടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നത് മൂലം കേൾവിശക്തി തന്നെ നഷ്ടപ്പെട്ടാലോ. അതിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യസംഘടന. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ നടന്ന പഠനം ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലാണ് പുറത്തുവിട്ടത്.

ലോകമെമ്പാടുമുള്ള 100കോടി ആളുകൾക്ക് ഹെഡ്പോണുകളുടെ ഉപയോഗം കേൾവിശക്തി നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്നാണ് പഠറിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. 12വയസ്സിനും 34വയസ്സിനും ഇടയിലുള്ളവരിലാണ് സുരക്ഷിതമല്ലാത്ത ശ്രവണസമ്പ്രദായങ്ങളുടെ ഉപയോഗം കൂടുതലുള്ളതെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു. കൂടാതെ 48 ശതമാനം പേർ സംഗീതപരിപാടികൾ അല്ലെങ്കിൽ നൈറ്റ്ക്ലബ്ബുകൾ പോലുള്ള വിനോദ വേദികളിൽ സുരക്ഷിതമല്ലാത്ത ശബ്‌ദ നിലവാരത്തിന് വിധേയരായതായും കണ്ടെത്തി.

സൗത്ത് കരോലിന മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, റഷ്യൻ ഭാഷകളിലായി 19,000ത്തിലധികം പേർ പ്രസിദ്ധീകരിച്ച 33പഠനങ്ങളിലെ വസ്തുതകളും ഗവേഷകർ ഇതിനായി പരിശോധിച്ചു. ലോകമെമ്പാടുമുള്ള ഭരണാധികാരികൾ ജനങ്ങളുടെ ശ്രവണാരോഗ്യസംരക്ഷണത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും പഠന റിപ്പോർട്ടിൽ നിർദേശിക്കുന്നു.

MORE IN SPOTLIGHT
SHOW MORE