ഒറ്റയടിക്ക് പാമ്പിനെ മുഴുവനായും വിഴുങ്ങി; അമ്പരന്ന് കാഴ്ചക്കാർ - വിഡിയോ

Snake
SHARE

കടുവയെ പിടിച്ച കിടുവ എന്ന് കേട്ടിട്ടേയുള്ളു, ഇപ്പോൾ പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങിയ മറ്റൊരു പാമ്പാണ് സോഷ്യൽ മീഡിയയിൽ താരം. വെറും പാമ്പല്ല, മലേഷ്യക്കാരനാണ് കക്ഷി. അത്യുഗ്രൻ വിഷമുള്ള ഉരഗവർഗമാണ് മലേഷ്യൻ കോറൽ സ്നേക്ക് എന്നറിയപ്പെടുന്ന പാമ്പുകൾ. പിങ്ക് ഹെഡഡ് റീഡ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന മലേഷ്യൻ കോറൽ സ്നേക്കിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

കരിയിലകൾക്കിടയിൽ മറഞ്ഞിരുന്ന  മലേഷ്യൻ പാമ്പ് നിമിഷനേരം കൊണ്ടാണ് പാമ്പിനെ പൂർണമായും അകത്താക്കിയത്. ബിഗ ക്യാറ്റ് നമീബിയ എന്ന ഇന്സ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. പിങ്ക് നിറമുള്ള തലയുള്ള പിങ്ക് ഹെഡഡ് റീഡ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പുമായി ഇവയ്ക്ക് അസാധാരണ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ആളുകൾ പലപ്പോഴും ഇവയെ തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാറുണ്ട്. രാത്രികാലങ്ങളിലാണ് പൊതുവെ ഈ പാമ്പുകളുടെ ഇരപിടുത്തം. മറ്റു പാമ്പുകൾ തന്നെയാണ് ഇവയുടെ പ്രധാന ആഹാരം. ഏകദേശം 1.8 മീറ്റർവരെ നീളം ഇവയ്ക്കുണ്ടാകാറുണ്ട്. കാടിനുള്ളിൽ ജലാശയങ്ങൾക്ക് സമീപമുള്ള തടികളുടെ അടിയിലും പാറക്കൂട്ടങ്ങൾക്കിടയിലും കഴിയാനിഷ്ടപ്പെടുന്നവരാണ് ഈ പാമ്പുകൾ. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, കംമ്പോഡിയ എന്നിവിടങ്ങളില് ഇവയെ കാണാൻ സാധിക്കും.

MORE IN SPOTLIGHT
SHOW MORE