‘എന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു; വൈറലായി യുവാവിന്‍റെ പത്രപ്പരസ്യം

New Project (5)
SHARE

സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു പത്രക്കുറിപ്പ്. ഒരാളുടെ മരണ സര്‍ട്ടിഫിക്കറ്റ് കാണാതായ സംഭവം സൂചിപ്പിക്കുന്ന പത്രപ്പരസ്യമാണ് ചുരുക്കം സമയംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഇതിലിപ്പോ എന്തിരിക്കുന്നു എന്ന് ചിന്തിച്ച് കാടുകയറാന്‍ വരട്ടെ, സംഭവം വൈറലാകാന്‍ കാരണം പത്രപ്പരസ്യം നല്‍കിയിരിക്കുന്നയാള്‍ തന്നെയാണ് മരണപ്പെട്ട വ്യക്തി എന്നതാണ്...!

റുപിന്‍ ശര്‍മ എന്ന ഐപിഎസ് ഉദ്യേഗസ്ഥനാണ് ട്വിറ്ററില്‍ പത്രപ്പരസ്യത്തിന്‍റെ ഫോട്ടോ ട്വീറ്റ് ചെയ്തതത്. ആസാമിലെ ലുംഡിങ് ബസാറില്‍ വച്ച് എന്‍റെ മരണ സര്‍ട്ടിഫിക്കഫറ്റ് നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി തീയതിയും സര്‍ട്ടിഫിക്കറ്റ് നമ്പറുമടക്കമാണ് പരസ്യം വന്നിരിക്കുന്നത്. ഇതൊക്കെ ഇന്ത്യയിലേ നടക്കൂ എന്ന അടിക്കുറിപ്പോടെയാണ് റുപിന്‍ ശര്‍മയുടെ ട്വീറ്റ്.

‘ഇതിപ്പോ സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അയക്കേണ്ടത്’ എന്നടക്കമുള്ള കമന്‍റുകളാണ് ട്വീറ്റിന് മറുപടിയായി ലഭിക്കുന്നത്. ‘ആരുടെയോ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്നവര്‍ എത്രയും പെട്ടെന്ന് മടക്കി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അല്ലാത്തപക്ഷം മരണപ്പെട്ടയാളുടെ ആത്മാവ് ദേഷ്യപ്പെടും’ എന്നാണ് മറ്റൊരു രസകര കമന്‍റ്.

MORE IN SPOTLIGHT
SHOW MORE