3300 വർഷം മുൻപത്തെ ഗുഹ ഇസ്രയേലിൽ കണ്ടെത്തി; തുറന്നു; ഉള്ളിൽ മൺപാത്രങ്ങള്‍

caveramses-21
ചിത്രം; യൂട്യൂബ്, വിക്കിപീഡിയ
SHARE

മൂന്ന് സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള ഗുഹ ഇസ്രയേലിൽ കണ്ടെത്തി. മൂവായിരത്തിമുന്നൂറ് വർഷത്തെ പഴക്കം ഗുഹയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്. അടച്ചിട്ട നിലയിൽ കണ്ടെത്തിയ ഗുഹയ്ക്കുള്ളിൽ നിന്ന് മൺപാത്രങ്ങളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. ഈജിപ്തിലെ പ്രബല രാജാവായിരുന്ന റാംസെസ് രണ്ടാമന്റെ കാലത്തുണ്ടാക്കിയതാണ് ഗുഹ.  

ബിസി 1278 മുതൽ 1213 വരെയുള്ള കാലയളവിൽ ഈജിപ്ത് ഭരിച്ചയാളായിരുന്നു റാംസെസ് രണ്ടാമൻ. ഇപ്പോൾ ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലമുൾപ്പെടെ സുഡാൻ മുതൽ സിറിയ വരെയുള്ള മേഖലകൾ അന്ന് ഈജിപ്ഷ്യൻ നിയന്ത്രണത്തിലായിരുന്നു. ബന്തവസ്സായി അടച്ചിട്ടതിനാൽ ഇതിനുള്ളിലുള്ള വസ്തുക്കളൊന്നും മോഷണം പോയിട്ടില്ല. വെങ്കലയുഗകാലഘട്ടത്തിലെ വിവിധ ആചാരങ്ങളും മറ്റും പഠിക്കാൻ ഗുഹ ഉപകരിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

1279 ബിസിയിൽ സേറ്റി അന്തരിച്ചതോടെ റാംസെസ് ഈജിപ്തിന്റെ പരമോന്നത പദവിയായ ഫറവോയായി മാറി. പരമ്പരാഗത തലസ്ഥാനവും പൗരാണിക നഗരവുമായ തീബ്സിൽ നിന്ന് ഈജിപ്തിന്റെ ഭരണകേന്ദ്രം റാംസെസ് പുതിയൊരു നഗരത്തിലേക്കു മാറ്റി. പിറാമിസസ് എന്നായിരുന്നു ആ നഗരത്തിനു റാംസെസ് കൊടുത്ത പേര്. 67 വർഷമായിരുന്നു റാംസെസിന്റെ ഭരണകാലം. ഇത്ര ദൈർഘ്യമേറിയ ഭരണകാലം ഈജിപ്ഷ്യൻ ചരിത്രത്തിൽ തന്നെ അപൂർവമാണ്.  റാംസെസിന്റെ കല്ലറ കുടികൊള്ളുന്ന കെട്ടിടമായ റാമീസിയം വാസ്തുശിൽപകലയിലെ ഒരദ്ഭുതമാണ്. പതിനായിരക്കണക്കിന് പാപ്പിറസ് ചുരുളുകൾ സ്ഥിതി ചെയ്യുന്ന ഒരു ലൈബ്രറിയുൾപ്പെടെ ഇതിലുണ്ടായിരുന്നു. 96ാം വയസ്സിലാണ് റാംസെസ് അന്തരിച്ചത്.

MORE IN SPOTLIGHT
SHOW MORE