ഓണം ബംപറിന്റെ 2, 3 സ്ഥാനങ്ങൾ; നിറയെ ഭാഗ്യം; ഇവിടേക്ക് ഭാഗ്യാന്വേഷികളുടെ ഒഴുക്ക്

thirunakkara-lucky
SHARE

കോട്ടയം: ഒന്നിൽ പിഴച്ചാൽ മൂന്നെന്നു പറയും. തിരുനക്കരയിലും അതു മൂന്നാണ്. ഇതിനൊപ്പം ‘രണ്ടും’ ഇവിടെത്തന്നെ. കാരണം ഓണം ബംപറിന്റെ ഒന്നാം സ്ഥാനം പത്മനാഭസ്വാമി ശയിക്കുന്ന തിരുവനന്തപുരം സ്വന്തമാക്കിയപ്പോൾ 2,3 സ്ഥാനങ്ങൾ തിരുനക്കരത്തേവരുടെ തട്ടകമായ തിരുനക്കര സ്വന്തമാക്കി. തിരുനക്കരയിലെ മീനാക്ഷി ലോട്ടറിയുടെ പാലാ ഏജൻസി വിറ്റ ടിജി 270912 ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. അതുമാത്രമല്ല മൂന്നാം സമ്മാനത്തിന് അർഹമായ ടിഡി 545669 ടിക്കറ്റ് വിറ്റത് തിരുനക്കരയിലെ തന്നെ ഭാഗ്യലക്ഷ്മി ലക്കി സെന്ററിൽ നിന്നുമാണ്.

സമ്മാനത്തിൽ മാത്രമല്ല ലക്കി സെന്ററുകൾ അടുത്തടുത്തിരിക്കുന്നത് ക്ഷേത്രത്തിനു സമീപത്തെ റോഡിൽ ഒരു കെട്ടിടത്തിൽ തന്നെയാണ് ഇരു സ്ഥാപനങ്ങളും. പാലായിൽ വഴിയോര കച്ചവടം ചെയ്യുന്ന പാപ്പൻ വിറ്റ ടിക്കറ്റിനാണ് ഓണം ബംപറിന്റെ രണ്ടാം സമ്മാനം. 2021ലെ ഓണം ബംപറായ 12 കോടി വിറ്റതും മീനാക്ഷി ലോട്ടറിയുടെ തൃപ്പൂണിത്തുറ ശാഖയിൽ നിന്നുമാണ്.മൂന്നാം സമ്മാനം ഭാഗ്യലക്ഷ്മിയിൽ നിന്നു ടിക്കറ്റെടുത്ത് മെഡിക്കൽ കോളജിനു സമീപം വഴിയോര കച്ചവട വിൽപന നടത്തുന്ന റെഫി വിറ്റ ടിക്കറ്റിനാണ്. 

ജില്ലയിലെ ഏക മൂന്നാം സമ്മാനവുമിതാണ്. ഇതിന് മുൻപ് ഒരാഴ്ചയിൽ തന്നെ മൂന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാട്രിക് നേട്ടവും ഈ കടയ്ക്കുണ്ട്. കൈവരുന്ന ഭാഗ്യമെല്ലാം തിരുനക്കര ഭഗവാൻ കൈകളിൽ എത്തിക്കുന്നതാണെന്നു മീനാക്ഷി ലോട്ടറി ഏജൻസി ഉടമ മുരുകേശ് തേവരും ഭാഗ്യലക്ഷ്മി ലക്കി സെന്റർ ഉടമ കെ.ചെല്ലപാണ്ഡിയനും പറയുന്നു. തിരുനക്കര ക്ഷേത്രത്തിനു സമീപം ഇവരുടേതു കൂടാതെ ഒട്ടേറെ ലോട്ടറിക്കടകളാണ് ഉള്ളത്. വൈകുന്നേരങ്ങളിൽ ഇവിടെ ഭാഗ്യാന്വേഷികളുടെ തിരക്കാണ്.

സദാനന്ദന് ഇപ്പോൾ സദാ ആനന്ദം തന്നെ

പെയിന്റിങ് തൊഴിലാളിയായ പാണ്ഡവം ഓളിപ്പറമ്പിൽ സദാനന്ദനെ (72) ഭാഗ്യദേവത കടാക്ഷിച്ചതോടെ ജീവിതം ഭദ്രമായി. കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണു ക്രിസ്മസ്–പുതുവത്സര ബംപറിന്റെ 12 കോടി രൂപ സദാനന്ദനു ലോട്ടറി അടിച്ചത്. കമ്മിഷനും നികുതിയും കുറച്ച് 7.39 കോടി ലഭിച്ചെങ്കിലും പിന്നീട് സെസ് ഇനത്തിൽ 1.41 കോടി കൂടി അടയ്ക്കേണ്ടി വന്നു. പിന്നീട് കയ്യിലുണ്ടായിരുന്നത് 6.1 കോടി രൂപ. 

സമ്മാനം ലഭിച്ച ശേഷം കുറച്ചുദിവസം കൂടി പെയിന്റിങ് ജോലിക്കു പോയെങ്കിലും അസുഖം മൂലം ഇപ്പോൾ പോകുന്നില്ല. വീട് പുതുക്കിപ്പണിയുന്നുണ്ട് . കെട്ടിടം ഉൾപ്പെടെ ഉള്ള സ്ഥലം വാങ്ങി. നാലിടങ്ങളിൽ വസ്തു സമ്പാദിച്ചു. മക്കളുടെ ബാധ്യതകൾ എല്ലാം തീർത്തു. ഭാര്യ രാജമ്മയുടെയും തന്റെയും പേരിലും സ്ഥിര നിക്ഷേപം ഉണ്ടെന്നു സദാനന്ദൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുക നൽകി

MORE IN SPOTLIGHT
SHOW MORE