യുദ്ധം തളര്‍ത്താതെ യുക്രെയ്ന്‍–റഷ്യന്‍ പ്രണയം; ഹൈന്ദവാചാരപ്രകാരം വിവാഹം

viral-marriage
SHARE

ഇന്ത്യയിലൊരു വിവാഹം. അതും ഒരു യുക്രെയ്ന്‍–റഷ്യന്‍ ദമ്പതികളുടേത്. ഇവരുടെ വിവാഹ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. റഷ്യന്‍ പൗരനായ സെര്‍ജി നോവികോവിന്‍റെയും യുക്രെയ്ന്‍ വധുവായ എലോണ ബ്രമോക്കയുടെയും വിവാഹ വിഡിയോയാണ് വൈറല്‍. പരമ്പരാഗത ഹിന്ദു ആചാരം അനുസരിച്ചുള്ള വേഷമാണ് ഇരുവരും ധരിച്ചത്. 

രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി ആളുകളും എത്തി. ഹിമാചല്‍ പ്രദേശില്‍ വച്ച് ഓഗസ്റ്റ് രണ്ടിനായിരുന്നു വിവാഹം. വിഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ദമ്പതികള്‍ക്ക് ആശംസകളും നിറയുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവരുവരും വിവാഹിതരാകുന്നത്. ധര്‍മശാലയില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE