ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍; ലോകത്ത് ആദ്യം

embryo-sperm
SHARE

ബീജം, അണ്ഡം, ബീജസങ്കലനം എന്നിവയില്ലാതെ ലോകത്തിലെ ആദ്യ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍. ഇസ്രയേലിലെ വെയ്‌സ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടേതാണ് ചുവട്വയ്പ്പ്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങള്‍ വികസിപ്പിച്ചെടുക്കാനാകുമെന്ന് ഇവര്‍ കണ്ടെത്തി.

ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങൾ ഉപയോഗിച്ച് ബീജത്തിന്റെ സഹായമില്ലാതെയാണ് ഭ്രൂണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. അതിനാലാണ് ഇവയെ സിന്തറ്റിക് ഭ്രൂണമെന്ന് വിളിക്കുന്നത്. സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും ടിഷ്യുകളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ ജീവനുള്ള ഘടനകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

പെട്രി ഡിഷിൽ വളർത്തിയെടുത്ത എലിയുടെ സ്റ്റെം സെല്ലുകളാണ് ഭ്രൂണം വികസിപ്പിക്കാൻ ഗവേഷക സംഘം ഉപയോഗിച്ചത്. അവയവങ്ങൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകൾക്കും പുതിയ കലകൾ വളർത്തിയെടുക്കുന്നതിനും നവീന സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ഒരു കണ്ടുപിടിത്തമാണിത്.മനുഷ്യശരീരത്തിലെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായി വരുന്ന കോശങ്ങളുടെയും ടിഷ്യൂകളുടെയും പുതിയ ഉറവിടങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. സെല്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE