‘ഞാൻ ആഡംബരകാർ വാങ്ങിയില്ല’; പ്രചാരണം തെറ്റ്; കുറിപ്പിട്ട് ഷാജി കൈലാസ്

shaji-kailas-new-car
SHARE

താൻ വോൾവോ കാർ വാങ്ങിയെന്ന പ്രചാരണം തെറ്റാണെന്ന് സംവിധായകൻ ഷാജി കൈലാസ്. കടുവയുടെ വിജയത്തിന് പിന്നാലെ ഷാജി കൈലാസ് ആഡംബരകാർ സ്വന്തമാക്കിയെന്ന് ചിത്രം സഹിതം സൈബർ ഇടങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ചിത്രത്തിന് പിന്നിലെ സത്യം വ്യക്തമാക്കി അദ്ദേഹം രംഗത്തുവന്നത്.

‘ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ  'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിന്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്റെ സുഹൃത്ത് കൂടിയായ ഡോൾവിന്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ.’ ഷാജി കൈലാസ് കുറിച്ചു.

MORE IN SPOTLIGHT
SHOW MORE