ആരാണ് ആ കുത്തൊഴുക്കിൽ തടിപിടിക്കുന്ന ‘നരൻ’; ദൃശ്യങ്ങൾ വൈറൽ

wood-taking
SHARE

കക്കാട്ടാറ്റിൽ മലവെള്ളം പെരുകിയതോടെ തടി പിടിത്തം സജീവം. കുത്തൊഴുക്കിൽ ഒഴുകി വരുന്ന തടിപിടിക്കാൻ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മൂടോടെ ഒഴുകി വന്ന വൃക്ഷത്തിന്റെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം നീന്തിപ്പോകുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു യുവാക്കളുടെ സാഹസികത.‘നരൻ’ എന്ന സിനിമയിൽ നടൻ മോഹൻലാൽ ഇത്തരത്തിൽ തടിപിടിക്കുന്ന രംഗത്തിലുള്ള പാട്ടും ഉൾപ്പെടുത്തിയായിരുന്നു ദൃശ്യങ്ങൾ. വൃക്ഷം കരയ്ക്കടുപ്പിക്കൽ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും വൃക്ഷം ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി.

തിങ്കളാഴ്ച ഉച്ചയ്ക്കു കോട്ടമൺപാറ ഗ്രൗണ്ട് പടിക്കൽ നിന്നാണ് ഇരുകര മുട്ടി ഒഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമൺപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരുടെ സാഹസിക നീന്തൽ. ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്റർ ദൂരം തടിയുടെ മുകളിൽ ഇരുന്നായിരുന്നു ഇവരുടെ യാത്ര. തടി കരയിലേക്ക് അടുപ്പിക്കാൻ കഴിയാതായതോടെ മൂവരും ആറ്റിൽ ചാടി കരയിലേക്കു നീന്തുകയായിരുന്നു. ഇവരുടെ സുഹൃത്ത് അർജുനാണ് വിഡിയോ മൊബൈൽ ഫോണിൽ പകർത്തിയത്.

MORE IN SPOTLIGHT
SHOW MORE