കുത്തൊഴുക്കിൽ മരം; തടി പിടിക്കാൻ യുവാക്കളുടെ ‘നരൻ’ മോഡൽ ശ്രമം; വിഡിയോ

rain-river
SHARE

കുത്തൊഴുക്കിൽ ആന വരെ ഒലിച്ചുപോകുന്ന സമയത്ത്, ഒഴുകിയെത്തിയ തടി പിടിക്കാൻ വെള്ളത്തിലിറങ്ങിയ ‘നരൻ’ യുവാക്കൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്. യുവാക്കളുടെ സാഹസത്തെ എതിർത്തും ഒട്ടേറെ പേർ രംഗത്തുണ്ട്. കുത്തൊഴുക്കിൽ കക്കാട്ടാറ്റിലൂടെ ഒഴുകി വന്ന മരം പിടിക്കാനാണ് യുവാക്കൾ വെള്ളത്തിൽ ചാടിയത്.

തടിയിൽ കയറി പറ്റാൻ കഴിഞ്ഞെങ്കിലും തടി കരയിൽ എത്തിക്കാൻ യുവാക്കൾക്ക് സാധിച്ചില്ല. ഒടുവിൽ തടി ഒഴുക്കിനൊപ്പവും യുവാക്കൾ തിരിച്ച് കരയിലേക്കും നീന്തിക്കയറി. എല്ലാം കണ്ട് കരയ്ക്ക് നിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. തടിയുടെ മുകളിൽ കയറി കുറച്ച് ദൂരം യുവാക്കൾ യാത്ര ചെയ്യുന്നതും വിഡിയോയിൽ കാണാം. 

MORE IN SPOTLIGHT
SHOW MORE