ഹിറ്റ്ലറിന്റെ വാച്ച് ലേലത്തിന്; 8.69 കോടി രൂപയ്ക്ക് സ്വന്തമാക്കി അജ്ഞാതൻ

hitlerwatch-31
SHARE

ലോകം കണ്ട ക്രൂരഭരണാധികാരികളിൽ പ്രമുഖനായിരുന്ന അഡോൾഫ് ഹിറ്റ്ലർ ഉപയോഗിച്ചതെന്ന് കരുതുന്ന വാച്ച് ലേലത്തിൽ സ്വന്തമാക്കി അജ്ഞാതൻ. 8.69 കോടി  രൂപയാണ് വാച്ചിന് വില വീണത്. സ്വസ്തിക് ചിഹ്നവും എഎച്ച് എന്ന ഇംഗ്ലിഷ് അക്ഷരങ്ങളുമാണ് ഹ്യൂബർ വാച്ചിൽ കൊത്തിയിരുന്നത്.  അമേരിക്കയിലെ മെരിവലാൻഡിലെ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്‌ഷൻ ഹൗസാണ് ലേലം സംഘടിപ്പിച്ചത്. 

അതേസമയം ലേലത്തെ ജൂതസമൂഹം അപലപിച്ചു. ലേല വിവരം പരസ്യമായതോടെ പല മേഖലകളിൽ നിന്നും എതിർപ്പുകളുയർന്നിട്ടുണ്ട്. എന്നാൽ നാത്​സി ചിഹ്നങ്ങളും ചരിത്രരേഖകളും മുൻപും ലേലത്തിൽ വച്ചിട്ടുണ്ടെന്നും ചരിത്രത്തിന്റെ സംരക്ഷണം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി വിശദീകരിച്ചു. 

1945 ൽ ഫ്രഞ്ച് സേനയ്ക്ക് ഹിറ്റ്ലറിന്റെ ബവേറിയയിലെ അവധിക്കാല വസതിയായ ബെർഗോഫിൽനിന്നു കിട്ടിയതാണ് വാച്ച്. പിന്നീട് പലരിലൂടെ കൈമറിഞ്ഞു. ഹിറ്റ്ലറുടെ ഭാര്യ ഇവ ബ്രൗണിന്റെ ഗൗൺ, ജൂതന്മാരെ തിരിച്ചറിയുന്നതിനായി അണിയിച്ച ജൂഡ് എന്ന മുദ്രയുള്ള കുപ്പായങ്ങൾ എന്നിവയും ലേലത്തിനു വച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE