ഭരണത്തലവന്‍ സുരക്ഷിതമായി യാത്ര ചെയ്യണം; ചില ‘ലോക’ കാറുകള്‍‌..!

മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സര്‍ക്കാര്‍ 33 ലക്ഷം രൂപ വിലയുള്ള കിയ കാര്‍ണിവല്‍ ലിമോസിന്‍ വാങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഏറ്റവും കൗതുകത്തോടെ ചര്‍ച്ച ചെയ്ത വാര്‍ത്ത. ആറുമാസം മുന്‍പ് വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൈവിട്ടാണ് മുഖ്യമന്ത്രി കാര്‍ണിവലിലേക്ക് മാറുന്നത്. ധൂര്‍ത്ത്, ആഡംബരം, കറുപ്പുനിറം, എന്നുവേണ്ട ബിരിയാണിച്ചെമ്പുവരെ വിമര്‍ശകര്‍ ഇതുമായി ചേര്‍ത്തുവച്ചു. തര്‍ക്കവിഷയമാണെങ്കിലും നേതാക്കളുടെ സുരക്ഷയും സൗകര്യവും പ്രധാനമാണെന്ന വസ്തുത മറക്കാനാവില്ല. മുഖ്യമന്ത്രിയെ വിമർശിക്കുന്നവർ മറ്റ് ലോക നേതാക്കള്‍ സഞ്ചരിക്കുന്നത് ഏത് വാഹനങ്ങളിലാണെന്നുകൂടി അറിയണം. വിഡിയോ കാണാം: