പാൻ കൊണ്ട് തലയ്ക്കടിച്ച് മത്സരം; വൈറലായി വിഡിയോ

pan
SHARE

തലയണകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുന്ന മത്സരം നമുക്ക് കണ്ട് പരിചയമുണ്ട്. എന്നാൽ പാൻകൊണ്ട് തലയ്ക്കടിക്കുന്ന മത്സരം നമുക്ക് അത്ര സുപരിചിതമല്ല. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് പാൻ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുന്ന മത്സരത്തിന്റെ വിഡിയോ. 

തലയിൽ ഹെൽമറ്റ് ധരിച്ചാണ് മത്സരാർഥികൾ എന്തായാലും ഈ സാഹസത്തിന് മുതിർന്നിരിക്കുന്നത്. ഒരു ബ‍ഞ്ചിനിരുവശവുമായി ചമ്രംപടഞ്ഞ് രണ്ടുപേര്‍ ഇരിക്കുന്നു. ഓരോരുത്തരും മാറിമാറി പാൻകൊണ്ട് മുന്നിലിരിക്കുന്നയാളുടെ തലയ്ക്കടിക്കുന്നു. അവസാനം അടികൊണ്ട് ബാലൻസ് തെറ്റി ഒരാൾ താഴെ വീഴുന്നതോടെ മറ്റെയാൾ വിജയാഹ്ലാദത്തില്‍ തുള്ളിച്ചാടുന്നതാണ് വിഡിയോയിലുള്ളത്.

മൂന്ന് റൗണ്ടാണ് മത്സരത്തിനുള്ളത്. ഓരോ റൗണ്ടിലും ഓരോ അടിവീതം. ഒരടി അടിച്ച് 30 സെക്കന്റിനു ശേഷമേ രണ്ടാമത്തെ അടി പാടുള്ളൂ എന്ന നിബന്ധനടക്കം മത്സരത്തിലുണ്ടായിരുന്നു. മൂന്ന് വിധികർത്താകളാണ് വിജയിയെ തിരഞ്ഞെടുത്തത്.

MORE IN SPOTLIGHT
SHOW MORE