'കുറച്ച് പക്വത കാണിക്കൂ'; നാഗചൈതന്യ- ശോഭിത പ്രണയ വാര്‍ത്തയില്‍ സമാന്ത

nagashobhita-22
ചിത്രം; ഗൂഗിൾ
SHARE

മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയും ബോളിവുഡ് നടി  ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകളോട് രൂക്ഷമായി പ്രതികരിച്ച് സമാന്ത. വാര്‍ത്തകളിലേക്ക് തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെയും അവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 

'ഒരു പെണ്‍കുട്ടിയെ കുറിച്ച് ഗോസിപ്പ് വന്നാല്‍ അത് സത്യമാണെന്നും ആണ്‍കുട്ടിെയ  കുറിച്ചാണെങ്കില്‍  അത് ഒരു പെണ്‍കുട്ടി  ഉണ്ടാക്കി വിടുന്നതാണെന്നും വിചാരിക്കുന്നവരോടാണ്. കുറച്ച് പക്വത കാണിച്ചു കൂടേ. പറയപ്പെടുന്ന ആള്‍ക്കാര്‍ അവരുടെ കാര്യം നോക്കി മുന്നോട്ട് ജീവിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബവും ജോലിയും നോക്കി ജീവിച്ചുകൂടേ' എന്നായിരുന്നു താരത്തിന്‍റെ  ട്വീറ്റ്. 

സമാന്തയുടെ പി.ആര്‍. ടീമാണ് വാര്‍ത്തയ്ക്ക് പിന്നിലെന്ന തരത്തില്‍ ആരോപണങ്ങള്‍ പ്രചരിച്ചതോടെയാണ് താരം തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. ബോളിവുഡ് എന്‍റര്‍ടെയിന്‍മെന്‍റ് വെബ്സൈറ്റായ പിങ്ക് വില്ലയിലാണ് നാഗചൈതന്യയും ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.

MORE IN SPOTLIGHT
SHOW MORE