നെസീമിന് കണ്ണും കാതുമായി നിറങ്ങൾ; ചിത്രമതിൽ ഒരുക്കുന്നു

nazim-wall
SHARE

നിറക്കൂട്ടുകളാല്‍ വീട്ടുമതില്‍ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് കോഴിക്കോട് ഫറോഖ് സ്വദേശി നെസിം. ജന്‍മന കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത നെസീമിന്  ഭാര്യ ഫൗസിയയും നിറങ്ങളും മാത്രമാണ് കൂട്ട്. 

ഫൗസിയയാണ് നസീമിന്റെ സ്വരവും കേള്‍വിയും . തന്റെ ജീവിതത്തിന് നിറം പകര്‍ന്ന ഫൗസിയയ്ക്കൊപ്പം വീട്ടുമുറ്റവും വര്‍ണാഭമാക്കുകയാണ് നസിം. ആറ്റുനോറ്റു വെച്ച വീടിന് സ്വയം മതില്‍ തീര്‍ത്തപ്പോള്‍ അതൊരു ചിത്രമതിലാകട്ടെയെന്ന് തീരുമാനിച്ചു. ചിത്രരചനയോട് ചെറുപ്പം മുതല്‍ താല്‍പര്യമുള്ള നെസിമിന് എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു.  ചെടിച്ചട്ടികള്‍ , കൗതുക വസ്തുക്കള്‍, അക്വേറിയം എന്നിവയെല്ലാം നസിം നിര്‍മിക്കും. വീടിന് സമീപത്തുള്ള സ്കൂളും ആശുപത്രിയും  വൃത്തിയാക്കാന്‍ പോകുന്നതാണ് ഏക വരുമാനമാര്‍ഗം. 

MORE IN SPOTLIGHT
SHOW MORE