പ്രണയം പാവയോട്; വിവാഹം ചെയ്ത് യുവതി; ഇപ്പോൾ ‘പാവക്കുഞ്ഞു’മായി; വേറിട്ട ദാമ്പത്യം

doll-marriage
SHARE

തനിക്കൊരു കാമുകൻ ഇല്ലെന്ന് പറഞ്ഞ യുവതിക്ക് അമ്മ തുണികൊണ്ടുള്ള ഒരു പാവയെ സമ്മാനിച്ചു. ഇന്ന് ആ പാവയെ വിവാഹം കഴിച്ചിരിക്കുകയാണ് ബ്രസീലിൽ നിന്നുള്ള യുവതി. 37 വയസുള്ള മെറിവോൺ റോച്ച മൊറേസാണ് ആണ് പാവയെ ജീവിതപങ്കാളിയാക്കിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും അടക്കം വിളിച്ചുകൂട്ടിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ ഇരുവർക്കും ഇടയിൽ ഒരു പാവക്കുഞ്ഞും ഉണ്ടെന്ന് യുവതി പറയുന്നു. 

ഒരാൾക്കൊപ്പം വലിപ്പമുള്ള പാവയെയാണ് അമ്മ മകളുടെ സങ്കടം മാറ്റാൻ ഉണ്ടാക്കി നൽകിയത്. പിന്നീട് കളിയും ചിരിയും സങ്കടങ്ങളും എല്ലാം പാവയോടായി. ഇതോടെ പാവയോട് പ്രേമവും തോന്നി. അങ്ങനെയാണ് പാവയെ തന്നെ വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്. എന്തിനും സ്വാതന്ത്ര്യം തരുന്ന ഒരാളാണ് ഭർത്താവെന്നും ഒരുവാക്കും തന്നോട് മറിച്ച് പറയാറില്ലെന്നും യുവതി മാധ്യമങ്ങളോട് പറയുന്നു. ഇപ്പോൾ ഒരു പാവക്കുഞ്ഞും ദമ്പതികൾക്ക് ഇടയിലുണ്ട്. ആശുപത്രിയിൽ പാവക്കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രവും ഇവർ പങ്കുവച്ചിട്ടുണ്ട്. സന്തോഷകരമായ ഒരു ദാമ്പത്യമാണ് പാവയുമായി തനിക്ക് ഉള്ളതെന്നും യുവതി പറയുന്നു. മിററാണ് ഈ കൗതുക വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE