വയസ്സ് 55; അമ്പരപ്പിച്ച് ലിസിയുടെ യോഗ പ്രകടനം; വിഡിയോ

lissy.jpg.image.845.440
SHARE

അമ്പത്തിയഞ്ചാം വയസ്സിലും അമ്പരിപ്പിക്കുന്ന മെയ്‌വഴക്കത്തോടെ യോഗ അഭ്യസിച്ച്  ലിസി. രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് താരം പങ്കുവച്ചിരിക്കുന്ന വിഡിയോ കണ്ട ഞെട്ടലിലാണ് ആരാധകര്‍. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് ലിസി ഉറപ്പു പറയുന്നു. 

ഫെയ്സ്ബുക്കിലൂടെയാണ് താരം വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. അമ്പത്തിയഞ്ചാം വയസ്സിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. 

നിലവില്‍ ചെന്നൈയിലാണ് ലിസി താമസിക്കുന്നത്. എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒപ്പം അഭിനയിച്ച ലിസി തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കല്യാണി അഭിനയത്തിലേക്ക് തിരിഞ്ഞപ്പോള്‍ വിഎഫ്എക്‌സിലേക്കായിരുന്നു സിദ്ധാര്‍ത്ഥ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

MORE IN SPOTLIGHT
SHOW MORE