സൂപ്പർകാർ റാലി; 225 കിലോമീറ്റർ വേഗത്തിൽ അപകടം; 2 മരണം

accident-car-death
SHARE

എയർബാഗുകളുടെ എണ്ണവും ഹൈടെക് സുരക്ഷാ സംവിധാനങ്ങളൊന്നും അമിതവേഗം മൂലമുണ്ടാകുന്ന അപകടങ്ങളിൽ ചിലപ്പോൾ വാഹനത്തിലുള്ള ആളുകളുടെ രക്ഷയ്ക്കെത്തില്ല. മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിലുണ്ടായ അപകടത്തിന്റെ വാർത്ത ചൂണ്ടിക്കാട്ടിയാണ് ഇന്റർനെറ്റ് ലോകം ഇത് പറയുന്നത്. 

കോടികള്‍ വിലയുള്ള സൂപ്പർകാർ 225 കിലോമീറ്റർ വേഗത്തിൽ അപകടത്തിൽ പെട്ടപ്പോൾ ജീവൻ നഷ്ടമായത് വാഹനത്തിനുള്ളിലുണ്ടായിരുന്ന ആളുകൾക്കാണ്. അമേരിക്കയിലെ ഡെൻവർ എന്ന സ്ഥലത്താണ് അപകടം നടന്നത്. ക്രൗൺ റാലി എന്ന സൂപ്പർകാർ റാലിക്കിടെയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ തൽക്ഷണം മരിച്ചു.

അപകടത്തിന് തൊട്ടുമുമ്പ് 225 കിലോമീറ്റർ വേഗത്തിലായിരുന്നു വാഹനം എന്നാണ് പൊലീസ് പറയുന്നത്. അതിവേഗത്തിൽ റോഡിലെ ബാരിക്കേഡ് തകർന്ന് താഴേക്ക് പതിച്ച കാറിൽ നിന്ന് യാത്രക്കാർ തെറിച്ചുപോയി. ഇത്രയും ഭീകരമായ അപകടം അടുത്ത കാലത്തൊന്നും നടന്നിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

MORE IN SPOTLIGHT
SHOW MORE