ഭാവി മരുമകളുടെ ഭരതനാട്യ അരങ്ങേറ്റം ഗംഭീരമാക്കി മുകേഷ് അംബാനി; ചിത്രങ്ങൾ വൈറൽ

ambani
SHARE

ഭാവി മരുമകളുടെ ഭരതനാട്യ അരങ്ങേറ്റ ചടങ്ങ് ഗംഭീരമാക്കി റിലയന്‍സ് ചെയർമാനായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ പ്രതിശ്രുത വധുവായ രാധിക മർച്ചന്റിന്‍റെ നൃത്ത അരങ്ങേറ്റം മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് നടന്നത്. വ്യവസായിയായ വിരേൻ മെർച്ചന്റിന്റെ മകളാണ് രാധിക. 2019ലാണ് അനന്തും രാധികയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

നർത്തകിയായ ഭാവന താക്കറിന്റെ ശിക്ഷണത്തിൽ എട്ട് വർഷത്തോളം രാധിക ഭരതനാട്യത്തിൽ പരിശീലനം നേടിയിട്ടുണ്ട്. മാത്രമല്ല മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും ഭരത്യനാട്യ നർത്തകിയാണ്. നിത അംബാനിക്ക് ശേഷം അംബാനി കുടുംബത്തിലെത്തുന്ന രണ്ടാമത്തെ നര്‍ത്തകി കൂടിയാണ് രാധിക.

ചടങ്ങിനിടെ ചെറുമകനായ പൃഥ്വി ആകാശിനെ എടുത്ത് നിൽക്കുന്ന് മുകേഷ് അംബാനിയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കുടുംബവും ബോളിവുഡ് താരങ്ങളായ സൽമാന്‍ ഖാന്‍, ആമീർഖാന്‍, രൺവീർ സിങ് ക്രിക്കറ്റ് താരം സഹീർഖാന്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

MORE IN SPOTLIGHT
SHOW MORE