ഭാര്യക്ക് 90,000 രൂപ വിലയുള്ള മോപെഡ് വാങ്ങി നല്‍കി യാചകൻ; കാഴ്ച

begger
SHARE

ഭാര്യക്കായി 90,000 രൂപ വിലയുള്ള ഒരു മോപ്പഡ് ബൈക്ക് വാങ്ങി നല്‍കി യാചകന്‍. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ സന്തോഷ് കുമാർ സാഹു ആണ് ഭാര്യ മുന്നിക്കായി മോപ്പഡ് വാങ്ങിയത്. നാല് വർഷത്തെ ഭിക്ഷാടനത്തിൽ നിന്നുള്ള സമ്പാദ്യമാണ് ഇദ്ദേഹം ഇതിനായി ചെലവഴിച്ചത‌െന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാഹുവും മുന്നിയും അമർവാര ഗ്രാമത്തിന്റെ പരിസരപ്രദേശങ്ങളിലെ ഭിക്ഷാടകരാണ്. 

കാലുകൾക്ക് സ്വാധീനക്കുറവുള്ളതിനാൽ ഭാര്യ തള്ളുന്ന ട്രൈസൈക്കിളിലാണ് ഇവർ തൊഴിൽ ചെയ്തുപോന്നത്.എന്നാൽ ദിവസം മുഴുവൻ ട്രൈസൈക്കിൾ തള്ളേണ്ടിവന്ന മുന്നിക്ക് പലപ്പോഴും അസുഖമോ നടുവേദനയോ ഉണ്ടാകാറുണ്ടായിരുന്നു. കൂടാതെ, മോശം കാലാവസ്ഥയും പരുക്കൻ ഭൂപ്രദേശങ്ങളും ദമ്പതികൾക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള സഞ്ചാരം പ്രയാസകരമാക്കി. ഭാര്യ നേരിടുന്ന പ്രയാസങ്ങൾ കണ്ടപ്പോഴാണ് സന്തോഷ് മോപ്പഡ് വാങ്ങണമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 300 മുതൽ 400 വരെയുള്ള ദിവസവരുമാനം സമ്പാദിക്കാൻ തുടങ്ങിയതോടെ 90,000 രൂപയ്ക്ക് വാഹനം സ്വന്തമായെന്നാണ് വാര്‍ത്ത.

മോപ്പെഡ് വാങ്ങിയതോടെ സിയോനി, ഇറ്റാർസി, ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമായെന്ന്  ദമ്പതികൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മാലകൾ കൊണ്ട് അലങ്കരിച്ച മോപ്പഡ് സന്തോഷ് സ്റ്റാർട്ട് ചെയ്യുന്നതും മുന്നി അതിൽ കയറി ഇരിക്കുന്നതും എഎൻഐ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം. യാചകന്റെ പ്രയത്നത്തിനും അദ്ദേഹത്തിന് ഭാര്യയോടുള്ള സമർപ്പണത്തിനും അഭിനന്ദിക്കുന്നവരെയും കാണാം സോഷ്യൽമീഡിയയില്‍.

MORE IN SPOTLIGHT
SHOW MORE