രണ്ട് എസ്‌യുവികൾക്ക് മുകളില്‍ സ്റ്റണ്ട്; നടനെ അനുകരിച്ച് യുവാവ്; കാറടക്കം പിടിയിൽ‌

carstund
SHARE

തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനായി സാഹസികതയുടെ അങ്ങേറ്റത്തെത്തി അക്കിടി പറ്റിയിരിക്കുന്ന യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിലെ ചർച്ച. അപകടകരമായ സ്റ്റണ്ട് ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള 21 കാരനായ യുവാവാണ് കഥയിലെ താരം.

വ്യാപകമായി ഷെയർ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ഒരു വീഡിയോയിൽ, രാജീവ് എന്ന് തിരിച്ചറിയപ്പെടുന്ന ആൾ, 'ഫൂൽ ഔർ കാന്റെ' എന്ന സിനിമയിലെ ഒരു സ്റ്റണ്ടിന്റെ പുനർനിർമ്മാണമായ 

നടൻ അജയ് ദേവഗൺ രണ്ട് എസ്‌യുവികൾക്ക് മുകളില്‍ നടത്തുന്ന അഭ്യാസമാണ് ഇയാൾ പുനർഅവതരിപ്പിച്ചത്. അജയ് ദേവ്ഗണിന്റെ പ്രശസ്തമായ 'ഗോൽമാൽ' എന്ന സിനിമയിലെ എൻട്രി രംഗമാണിത്.

തിരക്കേറിയ റോഡിൽ മറ്റ് വാഹനയാത്രികരുടെ കൂടി ജീവൻ അപകടത്തിലാക്കി അശ്രദ്ധമായി വാഹനമോടിക്കുന്ന രാജീവിന്റെ വിഡിയോ ഇതോടെ വൈറലായി.  ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

"വിഡിയോയുടെ അടിസ്ഥാനത്തിൽ ആളെ കണ്ടെത്തി. സോരാഖ ഗ്രാമവാസിയായ രാജീവ് (21) ആണെന്ന് തിരിച്ചറിഞ്ഞു, അറസ്റ്റ് ചെയ്തു. വിഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച രണ്ട് എസ്‌യുവികളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു," എസ്എച്ച്ഒ.ശരദ് കാന്ത് പറഞ്ഞു.

ടൊയോട്ട ഫോർച്യൂണറുകളിൽ ഒരെണ്ണവും മോട്ടോർസൈക്കിളും രാജീവിന്റെ വീട്ടിലേതാണ്. മറ്റൊരു ഫോർച്യൂണർ വിഡിയോയ്ക്കായി ബന്ധുവിൽ നിന്നാണ് കടം വാദങ്ങിയതാണ്.

മോട്ടോർ വാഹന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണർ അലോക് സിംഗ്, പ്രാദേശിക പൊലീസിന്റെ ത്വരിതഗതിയിലുള്ള നടപടിക്ക് അഭിനന്ദിക്കുകയും കുട്ടികളുടെയും യുവാക്കളുടെയും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

രണ്ട് വർഷം മുമ്പ്, മധ്യപ്രദേശിലെ ഒരു പൊലീസ് സബ് ഇൻസ്‌പെക്ടർ യൂണിഫോമിൽ രണ്ട് ഹോണ്ട സിറ്റി കാറുകൾക്ക് മുകളിൽ സമാനമായ സ്റ്റണ്ട് അവതരിപ്പിച്ചു, സംഭവത്തിന്റെ വ്ഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ. ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പിഴയും ചുമത്തുകയും ചെയ്തിരുന്നു.

MORE IN SPOTLIGHT
SHOW MORE