മദ്യപിച്ച് നിർത്താതെ നൃത്തം; വേദിയിലെത്താൻ വൈകി വരൻ; വിവാഹം വേണ്ടെന്ന് വധു..!

groom-wedding
SHARE

മദ്യപിച്ച് നൃത്തം ചെയ്ത് വരൻ. വിവാഹഷോഘയാത്ര വൈകിയതോടെ ഈ വിവാഹമേ വേണ്ടെന്ന് വെച്ച് വധു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. മെയ് 15–നാണ് വരൻ സുനിലും ബന്ധുക്കളും വധുവിന്റെ ഗ്രാമത്തിലെത്തിയത്. 

രാത്രി ഒമ്പത് മണിയോടെ വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്ര പുറപ്പെട്ടെങ്കിലും വരനും സുഹൃത്തുക്കളും മദ്യപിച്ച് നൃത്തം ചെയ്യുന്നത് തുടർന്നു. ഇതോടെ ഘോഷയാത്ര മണിക്കൂറുകളോളം വൈകി. പുലർച്ചെ 1.15 മണിക്കാണ് മുഹൂർത്തം. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ വരൻ നൃത്തം ചെയ്തുകൊണ്ടേയിരുന്നു. വധുവിനും വീട്ടുകാർക്കും നീരസം അനുഭവപ്പെട്ടു. 

കാത്തിരുന്ന് മടുത്തതോടെ ഈ വിവാഹം വേണ്ടെന്ന് വധു തീരുമാനിച്ചു. തുടർന്ന് അവളെ മറ്റൊരാൾക്ക് വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചു.സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം വധുവിന്റെ വീട്ടുകാർക്കെതിരെ പരാതി നൽകാൻ വരന്റെ വീട്ടുകാർ രാജ്ഗഡ് പോലീസ് സ്റ്റേഷനിലെത്തി.

വരനും കൂട്ടരും വിവാഹത്തെ ഗൗരവമായല്ല കണ്ടതെന്നും ഭാവിയിലും ഈ മനോഭാവം തുചർന്നാൽ വധുവിന് അത് അപകടമാണെന്നും വധുവിന്റെ വീട്ടുകാർ വാദിച്ചു. അതിനിടെ, പോലീസുമായി കൂടിയാലോചിച്ച ശേഷം വിവാഹം മുടങ്ങിയതിന് കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് ഇരുകൂട്ടരും തീരുമാനിക്കുകയും രേഖാമൂലം സ്ഥിരീകരിക്കുകയും ചെയ്തു.

MORE IN SPOTLIGHT
SHOW MORE