ഗോത്രസമൂഹത്തിന്‍റെ സാംസ്കാരിക വൈവിധ്യങ്ങള്‍ പകര്‍ത്തി 'ളഴറ' ചിത്രപ്രദര്‍ശനം

പരമ്പരാഗത ഗോത്ര സമൂഹത്തിന്റെ വൈവിധ്യങ്ങളും സാംസ്കാരിക തനിമയെയും പകര്‍ത്തി ഒരു ചിത്രപ്രദര്‍ശനം. ദ്രാവിഡ സംസ്കൃതിയുടെ അടയാളപ്പെടുത്തലായതിനാല്‍ പ്രദര്‍ശനത്തിന് 'ള ഴ റ" എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് വരച്ച ചിത്രങ്ങള്‍ വയനാട് മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗോത്ര സംസ്കൃതിയുടെ ആഴത്തിലുള്ള അടയാളങ്ങള്‍ മുതല്‍ സ്വഭാവിക അന്തരീക്ഷംവരെ ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായി. 

വയനാട് സ്വദേശികളായ ചിത്ര എലിസബത്ത്, പ്രസീത ബിജു, കാസര്‍കോട് സ്വദേശി ജയേഷ് തായന്നൂര്‍ എന്നിവരാണ് ഗോത്രസംസ്കൃതിയെ ക്യാന്‍വാസിലാക്കിയത്. 

മാസങ്ങളുടെ തയാറെടുപ്പിലൂടെയാണ് മൂവരും മുപ്പതോളം ചിത്രങ്ങള്‍ ഒരുക്കിയത്. വിവിധ കോണുകളില്‍നിന്ന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.